നാടൊന്നിച്ച് കാലവര്‍ഷക്കെടുതിയെ നേരിടും: മുഖ്യമന്ത്രി

തിരുവനന്തപുരം: കാലവര്‍ ഷ ക്കെടുതിയെ നാടൊന്നിച്ച് നേരി ടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂട്ടായ ഇടപെടലാണ് ഏതു പ്രതിസന്ധിയെയും മറി ക ടക്കാന്‍ ആത്മവിശ്വാസം നല്‍കു ന്നത്. തെറ്റായ വാര്‍ത്തകള്‍ പ്രച രി പ്പിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കനത്തമഴയില്‍ രണ്ടു ദിവസത്തിനിടെ എട്ടു ജില്ലകളിലായി 80 സ്ഥലങ്ങളില്‍ ഉരു ള്‍ പൊട്ടി. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലാണ് അപകടം ഉണ്ടായി രി ക്കു ന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലവര്‍ഷക്കെടുതിയില്‍ 42 മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തി യിരിക്കു ന്നത്. 1,80,138 പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. 29,997 കുടുംബങ്ങളാണ് മാറി താസമിക്കുന്നതെന്നും മുഖ്യമന്ത്രി വിശദമാക്കി. വയനാട്ടില്‍ മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഉച്ചയ്ക്കുശേഷം വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥ വിഭാഗ ത്തിന്റെ മുന്നറിയിപ്പ്. ഇതിനാല്‍ അപകട മേഖലയിലുള്ളവര്‍ സുര ക്ഷി ത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. വിവിധ ഏജന്‍സികള്‍ ഒത്തൊരുമിച്ചാണ് രക്ഷാപ്രവര്‍ത്തനം നട ത്തുന്നത്. മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദമാക്കി. വ്യാജ പ്രചാ രണങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യ മന്ത്രി വ്യക്തമാക്കി. ജനങ്ങള്‍ ഉരുള്‍പൊട്ടലുണ്ടാകുന്നിടത്ത് സന്ദര്‍ശനം നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍