വിമാനയാത്രികര്‍ക്ക് ബാഗേജ് സംബന്ധമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് ഒമാന്‍

ഒമാന്‍: ഒമാനിലെ വിമാനത്താവളങ്ങള്‍ വഴി അപകടകരമായിട്ടുള്ള വസ്തുക്കള്‍ യാത്രക്കാര്‍ ബാഗേജുകളില്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് വിവിധ വിമാന കമ്പനികള്‍ക്ക് മുന്നറിയിപ്പ്. അപകട രഹിത മായ തും അനുവദനീയവുമായ വസ്തുക്കള്‍ മാത്രം ബാഗേജുകളില്‍ കൊ ണ്ട് പോവുന്നത് യാത്ര സുഗമമാക്കാനും ചെക്കിങ് സമയത്തെ സമയ നഷ്ടം ഒഴിവാക്കാനും സഹായിക്കുമെന്ന് അവധിക്കാലം മുന്‍ നിര്‍ ത്തി കമ്പനികള്‍ അറിയിച്ചു. ഹാന്‍ഡ് ബാഗേജുകളിലും ചെക്ഡ് ലഗേജുകളിലും ഉള്‍പ്പെടുത്താനാകുന്ന സാധനങ്ങള്‍ എന്തൊക്കെ യെന്ന് യാത്രക്കാര്‍ അറിഞ്ഞിരിക്കണീ. കത്രിക, കത്തി, പൊടിഞ്ഞ ഭക്ഷ്യ വസ്തുക്കള്‍, എണ്ണയുള്ള വസ്തുക്കള്‍, പൊട്ടിയൊലിക്കാന്‍ സാധ്യ തയുള്ള വസ്തുക്കള്‍, കംപ്രസ്ഡ് ഗ്യാസ് എന്നിവ ഹാന്റ് ബഗേജു കളില്‍ വെക്കരുതെന്നാണ് നിയമം അനുശാസി ക്കുന്നത്.പടക്കങ്ങള്‍, തീപ്പെട്ടി, ലൈറ്ററുകള്‍, ബ്യൂടൈയിന്‍ ഗ്യാസ്, കത്തുന്ന ദ്രാവകങ്ങള്‍, ഹോവര്‍ ബോര്‍ഡ്, എയര്‍ വീല്‍, തുരുമ്പ് പിടിച്ച വസ്തുക്കള്‍, വിഷം, സിഗരറ്റ്, തേങ്ങ തുടങ്ങിയവയും ഹാന്റ് ബാഗില്‍ പാടില്ല. ആഭര ണങ്ങള്‍ അടക്കമുള്ള വില പിടിപ്പുള്ള വസ്തുക്കളും കാശും മറ്റ് അപകടരമായ വസ്തുക്കളും കാന്തിക വസ്തുക്കളും ചെക്ഡ് ലഗേജിലും വെക്കാന്‍ പാടില്ല. നിരോധിത വസ്തുക്കള്‍ ലഗേജുകളില്‍ കൊണ്ടുപോകരുതെന്നും അനുവാദമുള്ളവ മാത്രമേ ഹാന്റ് ബാഗുകളില്‍ കൊണ്ട് പോവാന്‍ പാടുള്ളൂവെന്നും എയര്‍ ഇന്ത്യ എക്പ്രസ് അധികൃതരും പറഞ്ഞു.മസ്‌കത്ത് അടക്കമുള്ള വിമാനത്താവളങ്ങളില്‍ ഹാന്റ് ബാഗുകളുടെ പരിശോധനയും ശക്തമാക്കി. ഏഴ് കിലോയില്‍ അധികമുള്ള ബാഗേജുകള്‍ കൊണ്ട് പോവുന്നതിനാണ് കര്‍ശനം നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍