സിനിമ സംവിധായകന്‍ ജെ. ഓം പ്രകാശ് അന്തരിച്ചു

മുംബൈ: ബോളിവുഡിലെ മുതിര്‍ന്ന സംവിധായകനും ഹൃതിക് റോഷന്റെ മുത്തച്ഛനുമായ ജെ. ഓം പ്രകാശ്(93) അന്ത രിച്ചു. നടന്‍ ദീപക് പരാശരാണ് മരണവി വരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇന്നലെ രാ വി ലെ വസതിയിലായിരുന്നു അന്ത്യം. രാജേ ഷ് ഖന്നയെ നായകനാക്കി ആപ് കി ക സം (1974), ആഖിര്‍ ക്യോം(1985) എന്നീ ചിത്രങ്ങ ളും ജീതേന്ദ്രയെ മുഖ്യകഥാപാത്രമാക്കി അപ്‌നാപന്‍(1977), ആശാ(1980), അപ്‌ന ബനാ ലോ(1982), അര്‍പണ്‍(1983), ആദ്മി ഖിലോനാ ഹെ(1993) എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ധര്‍മേന്ദ്ര എന്നിവര്‍ വസതിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. മുതിര്‍ന്ന നടന്മാരായ ജീതേന്ദ്ര, പ്രേം ചോപ്ര തുടങ്ങിയവര്‍ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തു.രാഹുല്‍ റോയിയെ നായകനാക്കി 2001 ല്‍ പുറത്തിറങ്ങിയ അഫ്‌സാന ദില്‍വാലോം കാ ആണ് ഓം പ്രകാശ് അവസാന ചിത്രം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍