വിമാനയാത്രികര്‍ക്ക് ബാഗേജ് സംബന്ധമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് ഒമാന്‍

മസ്‌ക്കറ്റ്:ഒമാനിലെ വിമാനത്താവളങ്ങള്‍ വഴി അപകടകരമായിട്ടു ള്ള വസ്തുക്കള്‍ യാത്രക്കാര്‍ ബാഗേജുകളില്‍ ഇല്ലെന്ന് ഉറപ്പാക്ക ണമെ ന്ന് വിവിധ വിമാന കമ്പനികള്‍ക്ക് മുന്നറിയിപ്പ്. അപകട രഹിതമായ തും അനുവദനീയവുമായ വസ്തുക്കള്‍ മാത്രം ബാഗേജുകളില്‍ കൊ ണ്ട് പോവുന്നത് യാത്ര സുഗമമാക്കാനും ചെക്കിങ് സമയത്തെ സമയ നഷ്ടം ഒഴിവാക്കാനും സഹായിക്കുമെന്ന് അവധിക്കാലം മുന്‍ നിര്‍ ത്തി കമ്പനികള്‍ അറിയിച്ചു.ഹാന്‍ഡ് ബാഗേജുകളിലും  പിടിച്ച വസ്തുക്കള്‍, വിഷം, സിഗരറ്റ്, തേങ്ങ തുടങ്ങിയവയും ഹാന്റ് ബാഗില്‍ പാടില്ല.ആഭരണങ്ങള്‍ അടക്കമുള്ള വില പിടിപ്പുള്ള വസ്തുക്കളും കാശും മറ്റ് അപകടരമായ വസ്തുക്കളും കാന്തിക വസ്തുക്കളും ചെക്ഡ് ലഗേജിലും വെക്കാന്‍ പാടില്ല. നിരോധിത വസ്തുക്കള്‍ ലഗേജുകളില്‍ കൊണ്ടുപോകരുതെന്നും അനുവാദമുള്ളവ മാത്രമേ ഹാന്റ് ബാഗുകളില്‍ കൊണ്ട് പോവാന്‍ പാടുള്ളൂവെന്നും എയര്‍ ഇന്ത്യ എക്പ്രസ് അധികൃതരും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍