പാകിസ്ഥാന്‍ സൈന്യത്തിന്റെ കീഴില്‍; ഇമ്രാന്‍ വെറും ഡമ്മി: യു.എസ് റിപ്പോര്‍ട്ട്

 വാഷിംഗ്ടണ്‍: പാക് സേനയ്ക്കും പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമെതി രെ ഗുരുതര ആരോപണങ്ങളുമായി യു.എസ് കോണ്‍ഗ്രഷനല്‍ റിസര്‍ച്ച് സര്‍വീസ് (സി.ആര്‍.എസ്) റിപ്പോര്‍ട്ട്. ഇമ്രാന്‍ ഖാന്‍ പാകി സ്ഥാ ന്റെ പ്രധാനമന്ത്രി പദവിയിലെത്തിയതോടെ, വിദേശകാര്യം, സുരക്ഷ, തുടങ്ങി രാജ്യത്തെ പല നിര്‍ണായക മേഖലകളിലും പാക് സൈന്യം വീണ്ടും ആധിപത്യമുറപ്പിച്ചതായും പാക് തിരഞ്ഞെടുപ്പ് വേളയില്‍ ഇമ്രാന്‍ ഖാന് സഹായകമാകുംവിധം സൈന്യം ആഭ്യന്തര ഇടപെടല്‍ നടത്തിയെന്നുമാണ് സി.ആര്‍.എസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭരണകാര്യങ്ങളില്‍ പരിചയമില്ലാത്തയാളാണ് ഇമ്രാന്‍ ഖാനെന്നും ആരോപണമുണ്ട്. യു.എസ് ജനപ്രതിനിധി സഭയിലെ അംഗങ്ങള്‍ക്ക് വിവിധ വിഷയങ്ങളില്‍ അവബോധമുണ്ടാക്കാന്‍ സഹായിക്കുന്ന സ്വതന്ത്ര ഗവേഷണ വിഭാഗമാണ് സി.ആര്‍. എസ്. തിരഞ്ഞെടുപ്പ് വേളയില്‍ ഇമ്രാന്‍ ഖാന് അനുകൂലമായി സൈന്യം നിര്‍ണായക നീക്കങ്ങള്‍ നടത്തി. നവാസ് ഷെരീഫിനെ പുറ ത്താക്കു കയായിരുന്നു ലക്ഷ്യം. പാകിസ്ഥാന്റെ ആഭ്യന്തര രാഷ്ട്രീയം മലിന മാക്കപ്പെട്ടെന്ന തോന്നലാണ് തിരഞ്ഞെടുപ്പു വേളയില്‍ നവാസ് ഷെരീഫിനെതിരെ ഉണ്ടാക്കിയെടുത്തത്. സൈന്യവും നീതിന്യാ യവ്യവസ്ഥയും ഇമ്രാന്റെ പാര്‍ട്ടിക്കു ഗുണകരമാകും വിധം 'അവിശുദ്ധ സന്ധി'യിലായിരുന്നു. ഷെരീഫിന്റെ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനും ഇമ്രാന്റെ പാര്‍ട്ടിക്ക് അധികാരത്തിലേക്ക് എത്താനും ശ്രമങ്ങള്‍ നടത്തി. നിരോധിത തീവ്രവാദ ഗ്രൂപ്പുകളു മായി ബന്ധപ്പെടുന്ന ചെറുപാര്‍ട്ടികളും സംഘടനകളും പാകി സ്ഥാ നില്‍ വര്‍ദ്ധിച്ചു. റിപ്പോര്‍ട്ടില്‍ പറയുന്നു.അഴിമതി ഇല്ലാതാക്കിയും തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും 'നവ പാക്കിസ്ഥാന്‍' നിര്‍മിക്കു മെന്നു വാഗ്ദാനം ചെയ്താണ് ഇമ്രാന്‍ ഭരണത്തിലെത്തിയത്. മികച്ച വിദ്യാഭ്യാസവും ആരോഗ്യസംവിധാനങ്ങളും ഉറപ്പാക്കി 'ക്ഷേമ രാഷ്ട്രം' സൃഷ്ടിക്കുകയെന്ന ആശയമാണ് ഇമ്രാന്‍ അവതരി പ്പിച്ച തെങ്കിലും രാജ്യം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രയാസം ഇതെല്ലാം തകിടം മറിച്ചു. പുതുതായി വിദേശ ധനസഹായം തേടിയും സര്‍ക്കാരിന്റെ ചെലവു കുറച്ചും പിടിച്ചുനില്‍ക്കാനുളള സാഹചര്യമാണ് ഇത് പാക്കിസ്ഥാന് സൃഷ്ടിച്ചതെന്നു റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.നിലവില്‍ ജമ്മുകശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെ തിരെ യു.എന്നിലടക്കം അന്താരാഷ്ട്ര ശ്രദ്ധക്ഷണിക്കലിന് മുതിരുന്ന പാകിസ്ഥാന് സി.ആര്‍.എസിന്റെ റിപ്പോര്‍ട്ട് വന്‍ തിരിച്ചടിയാണ് നല്‍കുകയെന്നാണ് വിലയിരുത്തല്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍