മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം നല്‍കും :മേയര്‍

കൊച്ചി: ജില്ലാ കളക്ടറുടെ നേത്യത്വ ത്തില്‍ കൊച്ചി നഗരസഭയില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നുണ്ടെന്ന് മേയര്‍ സൗമിനി ജയിന്‍. മുഖ്യമ ന്ത്രിയുടെ ദുരിതാശ്വാസ നിധിയി ലേക്ക് 50 ലക്ഷം രൂപ നല്‍കുമെന്നും മേയര്‍ വ്യക്തമാക്കി. അതേസമയം സോഷ്യല്‍ മീഡിയയില്‍ തനിക്കെ തിരെ നടക്കുന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്ന് മേയര്‍ പറഞ്ഞു.പ്രളയത്തില്‍ ഉറ്റവരെയും, ഉടയവരെയും, സമ്ബാദ്യ മൊ ക്കെ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍, കൊച്ചി മേയറുടെ പങ്കാളിത്തത്തെ ചോദ്യം ചെയ്ത് നിരവധിപേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെ ത്തിയി രുന്നു. തിരുവനന്തപുരം മേയറുമായി താരതമ്യം ചെയ്തായിരുന്നു സോഷ്യല്‍ മീഡിയയിലെ മിക്ക പോസ്റ്റുകളും.അതേസമയം മറൈന്‍ഡ്രൈവിലെ അനധികൃത വഴിയോര കച്ചവടക്കാരെ ഹൈക്കോടതി ഉത്തരവ് ലഭിച്ചയുടന്‍ ഒഴിപ്പിക്കുമെന്നും, കുച്ചവടക്കാരെ പുനരധിവധിപ്പിക്കാനുള്ള പദ്ധതികള്‍ കോര്‍പ്പറേഷന്‍ തയ്യാറാക്കുമെന്നും മേയര്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍