ആഗസ്റ്റ് 31വരെ കര്‍ശന വാഹന പരിശോധന: റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കാന്‍ ആക്ഷന്‍ പ്ലാന്‍

തിരുവനന്തപുരം: റോഡപക ടങ്ങ ളും മരണങ്ങളും കുറയ്ക്കാ നുള്ള റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി സംസ്ഥാ നത്ത് ആഗസ്റ്റ് 5 മുതല്‍ 31വരെ പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി കര്‍ശന വാഹന പരിശോധന നടത്തും.പരിശോധന ഇങ്ങ നെഓരോ ദിവസവും ഓരോ തരം നിയമലം ഘനങ്ങ ളാവും പിടികൂടുക. 5 മുതല്‍ 7 വരെ സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ്, 8 മുതല്‍ 10 വരെ അനധികൃത പാര്‍ക്കിംഗ്, 11 മുതല്‍ 13 വരെ അമിതവേഗത, 14 മുതല്‍ 16 വരെ മദ്യപിച്ചുള്ള വാഹനമോടിക്കലും ലെയ്ന്‍ ട്രാഫിക്കും, 17 മുതല്‍ 19 വരെ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, 20 മുതല്‍ 23 വരെ സീബ്രാ ക്രോസിംഗും റെഡ് സിഗ്‌നല്‍ ജമ്പിംഗും, 24 മുതല്‍ 27 വരെ സ്പീഡ് ഗവേണറും ഓവര്‍ലോഡും, 28 മുതല്‍ 31 വരെ കൂളിംഗ് ഫിലിം, കോണ്‍ട്രാക്ട് ക്യാര്യേജുകളിലെ അധികലൈറ്റുകളും മ്യൂസിക് സിസ്റ്റവും പിടികൂടല്‍ എന്നിങ്ങനെയാണ് പരിശോധനകള്‍.അമിതവേഗം, മദ്യപിച്ച് വാഹനം ഓടിക്കല്‍ എന്നിവയ്ക്ക് പിടിക്കപ്പെടുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ഇവര്‍ക്ക് റോഡ് സുരക്ഷയെക്കുറിച്ച് ഒരുദിവസത്തെ ക്ലാസ് നല്‍കും. നോ പാര്‍ക്കിംഗ് പ്രദേശങ്ങളിലെ പാര്‍ക്കിംഗ് പിടികൂടി പിഴയിടും. സീബ്രാലൈനുകളില്‍ കാല്‍നടയാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കാത്തവരും ചുവന്ന ലൈറ്റ് മറികടക്കുന്നവരും കുടുങ്ങും. ബസ് ബേകളില്‍ നിറുത്താതെ റോഡില്‍ നിറുത്തുന്ന കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ക്കെതിരെയും നടപടിയുണ്ടാവും. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്കെതിരെയും ഇരുചക്രവാഹനങ്ങളില്‍ രണ്ടിലധികം യാത്രക്കാരുമായി അപകടകരമായി വാഹനമോടിക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കും. സ്‌കൂള്‍ ബസുകളുടെ അമിതവേഗത, ഓവര്‍ലോഡ് എന്നിവയും പരിശോധിക്കും.കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുംനടപ്പാതകളിലും റോഡിലുമുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കും. താത്കാലിക കൈയേറ്റങ്ങള്‍ക്ക് ഒരാഴ്ചത്തെ നോട്ടീസ് കാലാവധി നല്‍കിയശേഷം പൊലീസ് സഹായത്തോടെ ഒഴിപ്പിക്കും. നടപ്പാതകളിലും റോഡിലുമുള്ള മറ്റ് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കളക്ടര്‍മാരുടേയും തദ്ദേശസ്ഥാപനങ്ങളുടെയും സഹായംതേടും.റോഡിന്റെ വശങ്ങളില്‍ ശ്രദ്ധ തിരിക്കുന്നതും കാഴ്ച മറയ്ക്കുന്നതുമായ മരച്ചില്ലകളും പരസ്യബോര്‍ഡുകളും നീക്കംചെയ്യും. കാട് പിടിച്ചതോ, കാണാന്‍ സാധിക്കാതോ ആയ സൈന്‍ ബോര്‍ഡുകള്‍ ആഗസ്റ്റ് 10ന് വൃത്തിയാക്കും. കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളെ ബ്ലാക്ക് സ്‌പോട്ടുകളായി പരിഗണിച്ച് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. പൊളിഞ്ഞുകിടക്കുന്ന റോഡുകള്‍, കുഴികള്‍, ഓടകള്‍ എന്നിവ നന്നാക്കാനുള്ള തുടര്‍നടപടികളും പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കും.പരിശോധനകള്‍ക്കായി സംസ്ഥാനതലത്തില്‍ ട്രാഫിക് ഐ.ജി നോഡല്‍ ഓഫീസറും , ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍, പൊതുമരാമത്ത് ചീഫ് എന്‍ജിനിയര്‍ (റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ്), (എന്‍.എച്ച്), ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് മേധാവികള്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റി രൂപീകരിച്ചു. ജില്ലാതലത്തില്‍ കളക്ടര്‍ ചെയര്‍മാനും, ജില്ലാ പൊലീസ് സൂപ്രണ്ട് നോഡല്‍ ഓഫീസറും , റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, പി.ഡബ്ലിയു.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ (റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ്), (എന്‍.എച്ച്) തുടങ്ങിയവര്‍ അംഗങ്ങളുമാണ്. ഈ കമ്മിറ്റികള്‍ ആഴ്ചതോറും നടപടികള്‍ അവലോകനം ചെയ്യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍