ദേശീയപാത വികസനത്തിന്: ആദ്യഘട്ടമായി 300 കോടി കൈമാറി: മന്ത്രി ജി. സുധാകരന്‍

 തൃശൂര്‍: ദേശീയപാത വികസ ന ത്തിന്റെ ഭാഗമായി ആദ്യഘട്ടം നിര്‍മിക്കുന്നതിന് നിര്‍മാണ ചെ ലവിന്റെ 25 ശതമാനമായ 300 കോടി രൂപ സംസ്ഥാനം കൈമാ റിയതായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. അഷ്ടമിച്ചിറ പാ ളയംപറമ്പ് വൈന്തലഅന്നമനട റോഡിന്റെ പുനര്‍നിര്‍മാണ ത്തിന്റെ ഉദ്ഘാടനം പാളയം പറമ്പില്‍ നിര്‍വഹിക്കുക യായി രുന്നു മന്ത്രി. ദേശീയപാത വികസ നത്തിന് ടെന്‍ഡര്‍ വിളിച്ചുവെച്ച കാസര്‍കോട് ജില്ലയില്‍ ടെന്‍ഡര്‍ തുറക്കാന്‍ നിര്‍ദ്ദേശിച്ചതായി മന്ത്രി പറഞ്ഞു. ഇവിടെ 1500 കോടി യാണ് ദേശീയപാത നിര്‍മാണത്തിന്റെ ചെലവ്. കരാറുകാരന് പണം കൈമാറി നിര്‍മാണം തുടങ്ങിയാല്‍ ദേശീയപാത നിര്‍മാണം ആ രംഭിച്ചു എന്ന് പറയാന്‍ കഴിയും. ദേശീയപാത നാലുവരി യാക്കു ന്നതിന് 44000 കോടി രൂപയാണ് ചെലവ്. 600 കിലോ മീറ്റര്‍ റോഡ് നിര്‍മിക്കാനുണ്ട്. 30 മീറ്റര്‍ റോഡിന് 15 മീറ്റര്‍ ഓരോ സ്ഥലത്തും ഏറ്റെടുക്കണം. ഭൂമി ഏറ്റെടുക്കാന്‍ മാത്രം 22,000 കോടി രൂപ വേണം. ചെലവിന്റെ 25 ശതമാനം സര്‍ക്കാര്‍ വഹിക്കണമെന്ന മുമ്പില്ലാത്ത നിബന്ധന കേന്ദ്രം വെച്ചു. ഇത് സര്‍ക്കാര്‍ അംഗീകരിച്ചതോടെ ദേശീയപാത വികസനം ഉറപ്പാക്കിയതായും മന്ത്രി പറ ഞ്ഞു. സെന്‍ ട്രല്‍ റോഡ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃശൂര്‍ ജില്ലയ്ക്ക് 98 കോടി രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ജില്ലയില്‍ അയ്യായിരം കോടി രൂപ നിക്ഷേപിച്ചു. മഴയത്ത് ഒരു കാരണവശാലും റോഡ് പണി നട ത്തരുതെന്നും റോഡ് അറ്റകുറ്റപണി കരാറുകാരന്റെ ഉത്തര വാദി ത്തമാണെന്നും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍