കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ 25 വരെ പാര്‍ക്കിംഗ് സൗജന്യം

കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്ന മഹാരാജാസ് തൈക്കൂടം പാത യിലെ സര്‍വീസിന്റെ ഉദ്ഘാ ടനത്തോടനുബന്ധിച്ച് എല്ലാ മെട്രോ സ്റ്റേഷനുകളിലും സെ പ്റ്റംബര്‍ 25 വരെ യാത്രക്കാ ര്‍ക്കുള്ള പാര്‍ക്കിംഗ് സൗജന്യ മാക്കി. നിലവില്‍ പാര്‍ക്കിംഗിന് നിശ്ചിത നിരക്ക് ഈടാക്കുന്നുണ്ട്. മെട്രോ സര്‍വീസ് മഹാരാജാസ് ഗ്രൗണ്ടില്‍ നിന്നു തൈക്കൂടം വരെ നീട്ടുന്നതിന്റെ ഭാഗമായി മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സുരക്ഷാ പരിശോധന ഇന്നും നാളെയുമായി നടക്കും. പുതുതായി സര്‍വീസ് ആരംഭിക്കുന്ന 5.6 കിലോമീറ്റര്‍ ദൂരത്തിനിടയിലെ അഞ്ച് സ്റ്റേഷനുകളുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്. ഈ ദൂരത്തിനിടയിലുള്ള തൂണുകളുടെ നിര്‍മാണം, ഗര്‍ഡറുകള്‍, ഇരുമ്പുപാലങ്ങള്‍ എന്നിവ പരിശോധിക്കുന്ന സംഘം ഇവയുടെ ഡിസൈനും വിലയിരുത്തും. ഇലക്ട്രിക് വിഭാഗത്തിലെ ലിഫ്റ്റ്, എസ്‌കലേറ്റര്‍, അഗ്‌നിശമനാ സംവിധാനങ്ങള്‍, എമര്‍ജന്‍സി ഡ്രിപ്പിംഗ് സ്വിച്ച്, എമര്‍ജന്‍സി ടെലഫോണ്‍ സംവിധാനങ്ങള്‍ എന്നിവയും പരിശോധനാ വിധേയമാക്കും. സുരക്ഷാ കമ്മീഷണറുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ പുതിയ പാതയില്‍ സര്‍വീസ് ആരംഭിക്കാനാണ് കെഎംആര്‍എല്‍ തീരുമാനം. ഇതോടൊപ്പം വാട്ടര്‍ മെട്രോ ടെര്‍മിനലിന്റെ നിര്‍മാണോദ്ഘാടനവും പേട്ട മുതല്‍ എസ്എന്‍ ജംഗ്ഷന്‍ വരെയുള്ള മെട്രോ പാതയുടെ നിര്‍മാണോദ്ഘാടനവും നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍