200 യൂണിറ്റുവരെ വൈദ്യുതി സൗജന്യം: കേജ്‌രിവാള്‍

 ന്യൂഡല്‍ഹി: 200 യൂണിറ്റിന് താ ഴെ വൈദ്യുതി ഉപയോ ഗി ക്കുന്ന വര്‍ക്ക് സൗജന്യ വൈ ദ്യു തിയെ ന്ന് ഡല്‍ഹി മുഖ്യ മന്ത്രി അരവി ന്ദ് കേജ്‌രിവാള്‍ അറിയിച്ചു. ഡല്‍ഹിയില്‍ 201 400 യൂണിറ്റ് വൈദ്യുതി ഉപയോഗി ക്കുന്ന വര്‍ക്ക് 50 ശതമാനം സബ്‌സിഡി നല്‍കുമെന്നും അദ്ദേഹം പറ ഞ്ഞു. വി.ഐ.പികള്‍ക്കും രാ ഷ്ട്രീയക്കാര്‍ക്കും വൈദ്യുതി സൗജന്യമായി നല്‍കാമെങ്കില്‍ സാധാരണക്കാരന് നല്‍കിക്കൂടെയെന്നും മുഖ്യമന്ത്രി ചോദിച്ചു.രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ വെദ്യുതി നല്‍കുന്ന സംസ്ഥാനം ഡല്‍ഹി ആവുകയാണെന്നും പ്രഖ്യാപനം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 33 ശതമാനം ഉപയോക്താക്കളുടെ വൈദ്യുതി ഉപയോഗം 200 യൂണിറ്റിന് താഴെയാണെന്നും ശീതകാലത്ത് 70 ശതമാനം ആളുകളുടെയും വൈദ്യുതി ഉപയോഗം 200 യൂണിറ്റിന് താഴെയാണെന്നും കേജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍