ട്രാക്കില്‍ മരം വീണു; 12 ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്നു സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. 12 ട്രെയിനുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ആലപ്പുഴയ്ക്കും ചേര്‍ത്തലയ്ക്കും ഇടയില്‍ ട്രാക്കില്‍ മരം വീണതിനെത്തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്. ആലപ്പുഴ വഴി ഉള്ള ട്രെയിനുകള്‍ വൈകും. ഗുരുവായൂര്‍തിരുവനന്തപുരം ഇന്റര്‍സിറ്റി, ബംഗളുരുകൊച്ചുവേളി എന്നീ ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിട്ടു. ഏറനാട് എക്‌സ്പ്രസ് കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക. എറണാകുളംആലപ്പുഴ പാസഞ്ചറും ആലപ്പുഴഎറണാകുളം പാസഞ്ചറും സര്‍വീസ് നടത്തില്ല. റദ്ദാക്കിയ ട്രെയിനുകള്‍:എറണാകുളം ആലപ്പുഴ പാസഞ്ചര്‍ (56379), ആലപ്പുഴ എറണാകുളം പാസഞ്ചര്‍ (56302) ,എറണാകുളംകായംകുളം പാസഞ്ചര്‍ (56381) ,കായംകുളം എറണാകുളം പാസഞ്ചര്‍ (56382) ,എറണാകുളം കായംകുളം പാസഞ്ചര്‍ (56387), കൊല്ലം എറണാകുളം മെമു (കോട്ടയം വഴി) (66301) ,കൊല്ലം എറണാകുളം മെമു (ആലപ്പുഴ വഴി).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍