കെവിന്‍ വധക്കേസ് ദുരഭിമാനക്കൊല; 10 പേര്‍ കുറ്റക്കാര്‍

കോട്ടയം: കെവിന്‍ വധക്കേസ് ദുര ഭിമാനക്കൊലയെന്ന് കോട്ടയം സെഷ ന്‍സ് കോടതി. പ്രധാനപ്രതിയായ സാനു ചാക്കോയടക്കം 10 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെ ത്തി. കെവിന്റെ ഭാര്യയായ നീനു വിന്റെ സഹോദരനാണ് സാനു. കേസില്‍ ഒന്ന് മുതല്‍ 12 വരെയുള്ള പ്രതികളായ സാനു ചാക്കോ, നിയാസ് മോന്‍, ഇഷാന്‍ ഇസ്മയില്‍, റിയാസ്, മനു, ഷിഫിന്‍, നിഷാദ്, ഫസില്‍, ഷാനു, ടിറ്റു എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. സാനു ചാക്കോയടക്കം കേസില്‍ 14 പ്രതികളാണ് ഉണ്ടായിരുന്നത്. നീനുവി ന്റെ പിതാവ് ചാക്കോ ജോണ്‍, വിഷ്ണു, ഷിനു, റെമീസ് എന്നിവരെ കോടതി വെറുതെവിട്ടു. നാല് പ്രതികള്‍ക്കും കുറ്റകൃത്യവുമായി നേ രിട്ട് ബന്ധമുണ്ടായിരുന്നില്ല. ചാക്കോ ജോണ്‍ ഗൂഡാലോചന നടത്തി യതെന്ന ആരോപണം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കേസില്‍ അഞ്ചാം പ്രതിയാണ് ചാക്കോ ജോണ്‍. കുറ്റകൃത്യത്തില്‍ നേരിട്ട് ഇടപെട്ടിരുന്നില്ല. പ്രതികള്‍ 364 എ, 302 വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. കൊല, ഭീഷണി, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തതായി കോ ടതിയില്‍ തെളിഞ്ഞു. ഇതു പ്രകാരം പ്രതികള്‍ക്ക് പരമാവധി ശിക്ഷ യായ തൂക്കുകയര്‍ വരെ ലഭിക്കാം. കേസില്‍ ശിക്ഷാവിധി ശനിയാഴ്ച ത്തേക്ക് മാറ്റി. അന്വേഷണ ഉദ്യോഗസ്ഥനെയും പ്രോസിക്യൂ ഷനെ യും കോടതി അഭിനന്ദിച്ചു.ഈ മാസം പതിമൂന്നിന് വിധി പറയാനാ ണ് നിശ്ചയിച്ചിരുന്നതെങ്കിലും ദുരഭിമാനകൊലയാണോയെന്ന് വ്യക്തത വരുത്തുന്നതിന് ഇന്നത്തേക്കു വിധി മാറ്റുകയാ യിരുന്നു. സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാനക്കൊലയായി പരിഗണിച്ച കേസില്‍ മൂന്ന് മാസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ വര്‍ഷം മേയ് 27നാണ് കെവിന്‍ ജോസഫ് കൊല്ലപ്പെട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍