പുതിയ ജി.എസ്.ടി റിട്ടേണ്‍സ് ഇന്നു മുതല്‍

ന്യൂഡല്‍ഹി: പുതിയ റിട്ടേണ്‍സ് സംവിധാനം അടക്കമുള്ള പരിഷ്‌കാരങ്ങളുമായി ഇന്ന് ജി.എസ്.ടിയുടെ രണ്ടാം വാര്‍ഷികം. കാഷ് ലെഡ്ജര്‍, റീഫണ്ട് എന്നിവ ലളിതമാക്കാനുള്ള നടപടികള്‍ ഇന്ന് തുടങ്ങും.ഒക്‌ടോബര്‍ മുതല്‍ കര്‍ശനമാകുന്ന പുതിയ റിട്ടേണ്‍സ് പരീക്ഷണാടിസ്ഥാനത്തിലാണ് ഇന്നു മുതല്‍ നടപ്പാക്കുക.
ചെറുകിട നികുതിദായകര്‍ക്ക് സഹജ്, സുഗം റിട്ടേണുകള്‍ നടപ്പാക്കും.
ഇരുപതോളം വിഭാഗങ്ങളെ ഒരു കുടക്കീഴിലാക്കിയാണ് കാഷ് ലെഡ്ജറുകള്‍ ലളിതമാക്കുന്നത്. സി.ജി.എസ്.ടി, എസ്.ജി.എസ്.ടി, ഐ.ജി.എസ്.ടി, സെസ് വിഭാഗങ്ങളിലെ റീഫണ്ടുകളും ഒറ്റ സംവിധാനത്തിനു കീഴിലാക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍