അമ്പാട്ടി റായിഡുവിന് വമ്പന്‍ ഓഫറുമായി യൂറോപ്യന്‍ രാജ്യം

മുബൈ: ലോകകപ്പില്‍ നിന്ന് പരിക്കേറ്റ് പുറത്തായ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് പകരക്കാരനായി മായങ്ക് അഗര്‍വാളായിരുന്നു എത്തിയത്. കഴിഞ്ഞ വര്‍ഷം ആസ്‌ട്രേലിയക്കെതിരെ രണ്ട് ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഏകദിന അരങ്ങേറ്റം നടത്തിയിട്ടില്ല മായങ്ക്. സ്റ്റാന്‍ഡ് ബൈ താരങ്ങളുടെ പട്ടികയിലുള്ള അമ്പാട്ടി റായിഡുവിനെ മറികടന്നാണ് മായങ്കിനെ സെലക്ടര്‍മാര്‍ പരിഗണിച്ചത്. റായുഡുവിനെ മറികടന്ന് മായങ്കിനെ ടീമിലെത്തത് ആരാധകര്‍ക്കിടയില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.എന്നാല്‍, അടുത്ത ലോകകപ്പില്‍ അമ്പാട്ടി റായുഡുവിന് നല്ല കിടിലന്‍ ഓഫറുമായി ഐസ്‌ലന്‍ഡ് ക്രിക്കറ്റ് ടീം രംഗത്തെത്തി. ഐസ്‌ലാന്‍ഡ് പൗരത്വം വാഗ്ദ്ധാനം ചെയ്ത ക്രിക്കറ്റ് മാനേജ്‌മെന്റ് അമ്ബാട്ടി റായുഡുവിനെ ദേശീയ ടീമില്‍ എടുക്കാമെന്നും ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇതിനായി തന്റെ രേഖകള്‍ സമര്‍പ്പിക്കാനും മാനേജ്‌മെന്റ് താരത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.നാലാം നമ്ബറില്‍ ഇന്ത്യക്കായി നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് റായുഡു. എന്നാല്‍, മോശം ഫോമിലായിരുന്ന റായുഡുവിന് പകരം വിജയ് ശങ്കറിനെ ഇന്ത്യ ലോകകപ്പിനുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. അമ്പാട്ടി റായുഡുവിനെ സ്റ്റാന്‍ഡ് ബൈ താരമായി നിലനിറുത്തുകയും ചെയ്തു. '3ഡി' താരമാണ് ശങ്കര്‍ എന്നതാണ് സെലക്ടര്‍മാര്‍ ഇതിന് പറഞ്ഞ ന്യായീകരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍