കലാലയങ്ങള്‍ക്കകത്തെ രാഷ്ട്രീയം ഒഴിവാക്കണം: ജസ്റ്റീസ് സിറിയക് ജോസഫ്

 ശ്രീകണ്ഠപുരം: കലാലയങ്ങള്‍ക്കകത്തെ രാഷ്ട്രീയം ഒഴിവാക്കണമെന്ന് ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ്. മടന്പം പികെഎം കോളജ് ഓഫ് എഡ്യുക്കേഷന്‍ രജതജൂബിലി ആഘോഷ പരിപാടികള്‍ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷമാണെങ്കിലും നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവരാകണം അധ്യാപകരും വിദ്യാര്‍ഥികളും എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കോളജ് മാനേജര്‍കൂടിയായ കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികള്‍ പഠിച്ചിറങ്ങുമ്പോള്‍ നല്ല മനുഷ്യരായി തീരണമെന്ന് അദ്ദേഹം പറഞ്ഞു. ജൂബിലി മാര്‍ഗരേഖയുടെ പ്രകാശനം കെ.സി. ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. ജൂബിലി സ്മാരകമായി കോളജ് കവലയില്‍ ആധുനികരീതിയിലുള്ള ബസ് വെയിറ്റിംഗ് ഷെഡ് നിര്‍മിക്കാനുള്ള തുക എംഎല്‍എ ഫണ്ടില്‍നിന്ന് അനുവദിക്കുന്നതായി അദ്ദേഹം അറിയിച്ചു. ലോഗോ പ്രകാശനം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ബാബു ആ ന്റോ നിര്‍വഹിച്ചു. ഫാ. സ്റ്റീഫന്‍ ജയരാജ്, കോളജ് പ്രോമാനേജര്‍ ഫാ. ജോസ് നെടുങ്ങാട്ട്, ഫാ. ലൂക്ക് പുതൃക്കയില്‍, ഷൈല ജോസഫ്, പിടിഎ പ്രസിഡന്റ് കെ.ജെ. ചാക്കോ കൊന്നയ്ക്കല്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.സി. ജെസി, ബിനോയി കെ. നിതിന്‍ നങ്ങോത്ത്, ടി. രാഗേഷ്, എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാര്‍ ജോസഫ് പണ്ടാരശേരില്‍ നിര്‍വഹിച്ചു. സമ്മേളനാനന്തരം വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍