തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് ചോദിച്ചത് തെറ്റായി തോന്നിയിട്ടില്ലെന്ന് നടന്‍ ബിജു മോനോന്‍. ജ്യേഷ്ഠസ്ഥാനത്തുള്ള ഒരാള്‍ക്ക് വിജയാശംസകള്‍ നേരേണ്ടത് തന്റെ ബാധ്യതയും കടമയുമാണെന്ന വിശ്വാസത്തിലാണ് പ്രചാരണത്തിനു പോയതെന്നും ബിജു മേനോന്‍ പറഞ്ഞു. ഒരു പ്രമുഖ മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.സുരേഷ് ഗോപിക്കെതിരായാണ് മാക്ട രൂപീകരിച്ചത് ഒടുവില്‍ സംഘടനയ്ക്ക് ഡൊണേഷന്‍ നല്‍കാന്‍ അദ്ദേഹം തന്നെ വേണ്ടി വന്നു നിര്‍മ്മാതാവിനൊപ്പം നില്‍ക്കുന്ന തിരക്കഥാകൃത്ത് എന്നാണ് കലൂര്‍ ഡെന്നിസ് അറിയപ്പെടുന്നത്. ഈ ഒരു പേരുള്ളതുകൊണ്ടു തന്നെ സൂപ്പര്‍താരങ്ങളോടു പോലും പലപ്പോഴും പിണങ്ങേണ്ടി വന്നു താന്‍ ചെയ്തത് തെറ്റാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. എന്റെ സഹപ്രവര്‍ത്തകനും ജ്യേഷ്ഠതുല്യനുമായ ഒരാള്‍ തൃശൂരില്‍ മത്സരിക്കുമ്പോള്‍ പാര്‍ട്ടിയോ മറ്റോ നോക്കിയിട്ടല്ല പിന്തുണക്കുന്നത്. അദ്ദേഹത്തിന് വിജയാശംസകള്‍ നേരേണ്ടത് എന്റെ ബാധ്യതയും കടമയുമാണെന്ന് തോന്നിയിട്ടാണ് ഞാന്‍ അവിടെ പോയത്. അതിന് ആളുകള്‍ പ്രതികരിച്ചു, അതില്‍ ചെറിയ വിഷമം തോന്നി. എന്നാല്‍ കുറച്ചുനാള്‍ കഴിയുമ്പോള്‍ ഇതിന്റെ വാസ്തവം ആളുകള്‍ തിരിച്ചറിയും'–ബിജു മേനോന്‍ പറഞ്ഞു. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ തൃശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു മനുഷ്യസ്‌നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നുമാണ് ബിജു മേനോന്‍ പ്രചാരണവേദിയില്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളും സൈബര്‍ അക്രമണവുമുണ്ടായത്. ബിജു മേനോന്‍ ചിത്രങ്ങള്‍ കാണുന്നത് തങ്ങള്‍ വേണ്ടെന്ന് വയ്ക്കുമെന്നാണ് ഭൂരിഭാഗം പേരും പ്രതികരിച്ചത്. മലയാളികളുടെ മതേതരമനസ്സുകളില്‍ ബിജു മേനോന് ഒരു സ്ഥാനമുണ്ട്, ഇത്തരക്കാരുടെ വക്കാലത്തുപിടിച്ചു അത് കളയരുതെന്നും മറ്റുചിലര്‍ കമന്റ് ചെയ്തിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍