വിവാദങ്ങള്‍ക്കൊടുവില്‍ സ്റ്റേ മാറി; നയന്‍സ് ചിത്രം ഉടനെത്തും

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ നായികയാക്കി ചക്രി ടോലേട്ടി സംവിധാനം ചെയ്ത കൊലയുതിര്‍കാലം ഉടന്‍ തിയേറ്ററുകളിലെത്തും. ജൂണ്‍ 14 നാണ് ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്.എന്നാല്‍ സംവിധായകന്‍ ബാലാജി കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി റിലീസ് തടയുകയായിരുന്നു. അന്തരിച്ച എഴുത്തുകാരന്‍ സുജാത രംഗരാജന്‍എഴുതിയ നോവലിന്റെ പേരാണ് കൊലയുതിര്‍കാലം. ഈ നോവലിന്റെ പകര്‍പ്പവകാശം സുജാത രംഗരാജന്റെ ഭാര്യയില്‍ നിന്ന് 10ലക്ഷം രൂപയ്ക്ക് സംവിധായകന്‍ ബാലാജി സ്വന്തമാക്കിയിരുന്നു. തന്റെ അനുമതി കൂടാതെ പേര് ഉപയോഗിക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാജി ഹര്‍ജി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് കോടതി ചിത്രത്തിനു പ്രദര്‍ശനാനുമതി നല്‍കിയത്. ഭൂമിക ചൗള , പ്രതാപ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണിത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍