നെയ്മറിനായി വലവീശി റയല്‍

മാഡ്രിഡ്: നെയ്മറിന്റെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച് ബാഴ്‌സലോണയും പി.എസ്.ജിയും തമ്മിലുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ സൂപ്പര്‍ താരത്തിനു വേണ്ടി റയല്‍ മാഡ്രിഡ് നീക്കങ്ങള്‍ ശക്തമാക്കുന്നതായി റിപ്പോര്‍ട്ട്. 90 ദശലക്ഷം യൂറോയും, കോച്ച് സൈനദിന്‍ സിദാനുമായി അകല്‍ച്ചയിലുള്ള ഗരത് ബെയ്‌ലിനെയും നല്‍കി നെയ്മറിനെ സാന്റിയാഗോ ബെര്‍ണാബുവില്‍ എത്തിക്കാനാണ് റയല്‍ നീക്കം നടത്തുന്നതെന്ന് ദി സണ്‍, ഇന്റിപെന്റന്റ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുസംബന്ധിച്ച് പി.എസ്.ജിയും റയലും തമ്മില്‍ ആദ്യവട്ട ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞെന്നും ട്രാന്‍സ്ഫറില്‍ ഉള്‍പ്പെട്ട തുകയുടെ കാര്യത്തിലാണ് ചെറിയ അവ്യക്തത നിലനില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു വര്‍ഷം മുമ്പുതന്നെ സിദാന്റെ അനിഷ്ടം പിടിച്ചുപറ്റിയ ഗരത് ബെയ്ല്‍ ദിവസങ്ങള്‍ക്കകം റയല്‍ മാഡ്രിഡ് വിടുമെന്ന് ഉറപ്പായിട്ടുണ്ട്. തന്റെ മുന്‍ ക്ലബ്ബായ ടോട്ടനം ഹോട്‌സ്പറിന്റെയും ചൈനീസ് ലീഗിലെ ക്ലബ്ബുകളുടെയും പേരുകളാണ് താരവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേള്‍ക്കുന്നത്. ബെയ്ല്‍ നാളെ തന്നെ ക്ലബ്ബ് വിടുകയാണെങ്കില്‍ അത്രയും നല്ലത് എന്ന് സിദാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍