പ്രിയാ മണി വീണ്ടും മലയാളത്തില്‍

ശങ്കര്‍രാമകൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങുന്ന പതിനെട്ടാം പടിയില്‍ പ്രിയാമണി അഭിനയിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അതിഥി വേഷത്തിലാണ് താരമെത്തുന്നത്. 
മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദന്‍, അഹാനകൃഷ്ണകുമാര്‍, ലാലു അലക്‌സ്, പ്രിയ ആനന്ദ്, മനോജ് കെ. ജയന്‍, സാനിയ അയ്യപ്പന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖ താരങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട്. പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍