ട്രാന്‍സ് ഇനി എറണാകുളത്ത്: ആംസ്റ്റര്‍ഡാം ഷെഡ്യൂള്‍ പൂര്‍ത്തിയായി

ഫഹദ് ഫാസിലിനെയും നസ്രിയയെയും ജോടികളാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിന്റെ ആംസ്റ്റര്‍ഡാം ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫഹദും സംഘവും ആംസ്റ്റര്‍ഡാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി എറണാകുളത്ത് തിരിച്ചെത്തിയത്.ഇനി ഒരാഴ്ചത്തെ ചിത്രീകരണമാണ് ട്രാന്‍സിന് അവശേഷിക്കുന്നത്. അടുത്തയാഴ്ച ട്രാന്‍സിന്റെ അവസാന ഘട്ട ചിത്രീകരണം എറണാകുളത്ത് ആരംഭിക്കും. അമല്‍ നീരദാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നവാഗതനായ വിന്‍സന്റ് വടക്കന്റേതാണ് രചന. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ട്രാന്‍സ് നിര്‍മ്മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍