'രാക്ഷസിയില്‍' അദ്ധ്യാപികയായി ജ്യോതിക


നവാഗതനായ ഗൗതംരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന രാക്ഷസി എന്ന ചിത്രത്തില്‍ ജ്യോതിക പ്രധാന അദ്ധ്യാപികയുടെ റോളിലെത്തുന്നു.
ഗീതാ റാണി എന്നാണ് ജ്യോതികയുടെ കഥാപാത്രത്തിന്റെ പേര്. നാട്ടിന്‍ പുറത്തെ സര്‍ക്കാര്‍ സ്‌ക്കൂളില്‍ ഗീതാ റാണിയെത്തുന്നത് വലിയൊരു ലക്ഷ്യത്തോടെയാണ്.ജ്യോതികയുടെ ആക് ഷന്‍ രംഗങ്ങളാണ് ചിത്രത്തിലെ ഹൈലൈറ്റ്. ഇതിനായി ജ്യോതിക ആറു മാസം ആയോധന കലകള്‍ അഭ്യസിക്കുകയുണ്ടായി.സ്റ്റണ്ട് മാസ്റ്റര്‍മാരായ സുദേഷും പാണ്ഡിയനും ജ്യോതികയ്ക്ക് വടിപ്പയറ്റ് പരിശീലനം നല്‍ക്കുകയുണ്ടായി.
പൂര്‍ണിമാ ഭാഗ്യരാജ് , ഹരീഷ് പേരടി ,കവിതാ ഭാരതി,സത്യന്‍,മുത്തുരാമന്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ഗോകുല്‍ ബിനോയ് ഛായാഗ്രഹണവും സീന്‍ റോള്‍ഡന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു . ഡ്രീം വാരിയര്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ എസ് .ആര്‍. പ്രകാശ് ബാബു ,എസ് .ആര്‍ .പ്രഭു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രമാണ് രാക്ഷസി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍