സൂര്യയെ പോലെ സിനിമയോട് സമര്‍പ്പണ മനോഭാവമുള്ള വേറെ നടന്‍ ഇല്ല: മോഹന്‍ലാല്‍

തന്റെ നാല്‍പ്പത് വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ സൂര്യയെ പോലെ ഡെഡിക്കേറ്റഡ് ആയിട്ടുള്ള ഒരു നടനെ കണ്ടിട്ടില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു.'അയന്‍', 'മാട്രാന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും കെ.വി ആനന്ദും ഒന്നിക്കുന്ന കാപ്പാനില്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ലാലിന്റെ സുരക്ഷാ ഉദ്യാഗസ്ഥനായ എന്‍.എസ്.ജി കാമാന്‍ഡോയാണ് സൂര്യ. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ സൂപ്പര്‍താരങ്ങളെ കൂടാതെ, സംവിധായകന്‍ ശങ്കര്‍, ഗാനരചയിതാവ് വൈരമുത്തു, സംഗീത സംവിധായകന്‍ ഹാരിസ് ജയരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. ലൈക്ക പ്രൊഡക്ഷന്‍സാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. ബൊമന്‍ ഇറാനി, ആര്യ, സയേഷ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍. ആഗസ്റ്റ് 30ന് ചിത്രം തിയേറ്ററുകളിലെത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍