സുരക്ഷാ ജീവനക്കാരെ വേണോ, വിശ്വസ്തരെ ഇനി നഗരസഭ നല്‍കും

 തിരുവനന്തപുരം : നഗരത്തിലെ പൊതുചടങ്ങുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സുരക്ഷക്കായി ജീവനക്കാരെ ആവശ്യമുള്ളവര്‍ക്ക് ചുറുചുറുക്കുള്ള വിശ്വസ്തരായ യുവതിയുവാക്കളെ ഇനി നഗരസഭ നല്‍കും. കൃത്യമായ പരിശീലനം നല്‍കി യൂണിഫോമും തിരിച്ചറിയല്‍ രേഖകളുമുള്ള സുരക്ഷാ സേന ഉടന്‍ രംഗത്തിറങ്ങും. ആദ്യഘട്ടത്തില്‍ 100 പേരെ ഉള്‍പ്പെടുത്തിയാണ് സുരക്ഷാസേന രൂപീകരിക്കുന്നത്. ഇന്നലെ ചേര്‍ന്ന ട്രാഫിക് അഡ്വൈസറി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ആഗസ്റ്റ് ആദ്യവരാം സ്മാര്‍ട്ട് ട്രിവാന്‍ഡ്രം ആപ്പിലൂടെ താത്പര്യമുള്ളവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. പൊലീസുമായി സഹകരിച്ചാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. നിലവില്‍ നഗരത്തില്‍ സ്വകാര്യ സെക്യൂരിറ്റി ഏജന്‍സികളാണ് സുരക്ഷയ്ക്ക് ആളെ നല്‍കുന്നത്. നിരവധി ചെറുപ്പക്കാന്‍ ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും തുച്ഛമായ വേതനം മാത്രമാണ് ലഭിക്കുന്നത്. ഇടനിലക്കാരയ സ്ഥാപനങ്ങള്‍ നേട്ടം കൊയ്യുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് നഗരസഭ ഈ രംഗത്തേക്ക് കടന്നുവരുന്നത്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് രാത്രിയും പകലും സുരക്ഷയ്ക്ക് ജീവനക്കരെ നല്‍കുന്നതോടൊപ്പം, വിവാഹം, മറ്റ് വിശേഷചടങ്ങുകള്‍ എന്നിവയ്ക്കും സുരക്ഷയ്ക്ക് ആളെ നല്‍കും. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനും ട്രാഫിക് ക്രമീകരിക്കാനും ഉള്‍പ്പെടെയുള്ള പരിശീലനം ഇവര്‍ക്ക് നല്‍കും.നഗരത്തിലെ റോഡുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള പേ ആന്‍ഡ് പാര്‍ക്ക് സംവിധാനത്തിന്റെ ഭാഗമായുള്ള കൂപ്പണുകള്‍ ഇനി ഓണ്‍ലൈനിലൂടെ ലഭിക്കും. നഗരസഭയുടെ സ്മാര്‍ട്ട് ട്രിവാന്‍ഡ്രം ആപ്പിലൂടെ ആഗസ്റ്റ് ആദ്യവാരം മുതല്‍ ഇത് ലഭ്യമാകും. ഒരു മാസത്തെ കൂപ്പണ്‍ ഒരുമിച്ച് എടുക്കാം. നിരക്കില്‍ ഇളവും ലഭിക്കും. കൂടാതെ നഗരത്തില്‍ ആഗസ്റ്റ് ഒന്നു മുതല്‍ പേ ആന്‍ഡ് പാര്‍ക്ക് കൂപ്പണിന് ഒരു മണിക്കൂര്‍ പരമാവധി സമയം അനുവദിക്കും. നിലവില്‍ ഓരോ സമയം പാര്‍ക്ക് ചെയ്യുമ്‌ബോഴും കൂപ്പണ്‍ എടുക്കണം. ഇനി മുതല്‍ കൂപ്പണ്‍ എടുത്തു കഴിഞ്ഞാല്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് നഗരത്തിലെ ഏത് പേ ആന്‍ഡ് പാര്‍ക്ക് ഏരിയയിലും പാര്‍ക്ക് ചെയ്യാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍