ന്യൂഡല്‍ഹി: സുപ്രീംകോടതി വിധി മറികടക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ആധാര്‍ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലാണ് സഭയില്‍ ശബ്ദവോട്ടോടെ പാസായത്. വ്യക്തിയുടെ അനുവാദത്തോടെ മൊബൈല്‍ ഫോണുമായും ബാങ്ക് അക്കൗണ്ടുമായും ആധാര്‍ ബന്ധിപ്പിക്കാനും സ്വകാര്യ വ്യക്തികള്‍ക്ക് ഡാറ്റ ഉപയോഗിക്കാന്‍ അവസരം നല്‍കുന്നതുമാണ് ഭേദഗതി. മൊബൈല്‍ കണക്ഷന്‍ എടുക്കാനും ബാങ്ക് അക്കൗണ്ട് തുറക്കാനും ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീംകോടതി വിധിയോടെ അസാധുവായ സാഹചര്യത്തിലാണ് പുതിയ ബില്‍. സര്‍ക്കാര്‍ ക്ഷേമ പദ്ധതികളും സബ്‌സിഡികളും കൈമാറാന്‍ മാത്രമേ ആധാര്‍ ഉപയോഗിക്കാന്‍ പാടുള്ളു എന്ന് സുപ്രീംകോടതി വിധിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍