സെനഗല്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലില്‍

 കെയ്‌റോ: നാടകീയ ജയത്തിലൂടെ സെനഗല്‍ ആഫ്രിക്കന്‍ നേഷണ്‍സ് കപ്പിന്റെ ഫൈനലില്‍. ടൂണിഷ്യക്കെതിരെ ഒരു ഗോളിനാണ് സെനഗലിന്റെ ജയം. അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ ടൂണീഷ്യന്‍ താരത്തിന്റെ സെല്‍ഫ് ഗോളാണ് സെനഗലിന് വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ നിശ്ചിത സമയം പൂര്‍ത്തിയായപ്പോള്‍ ഇരുടീമിനും ഗോളൊന്നും അടിക്കാന്‍ സാധിച്ചിരുന്നില്ല. രണ്ടു പെനാല്‍റ്റി അവസരങ്ങളും ഇരുടീമുകളും കൂടി നഷ്ടപ്പെടുത്തി. എക്‌സ്ട്രാ ടൈമില്‍ നൂറാം മിനിറ്റില്‍ ടൂണിഷ്യന്‍ താരം ബ്രോണിന്റെ സെല്‍ഫ് ഗോള്‍ സെനഗലിന് വിജയം സമ്മാനിക്കുകായിരുന്നു. സെനഗലിന്റെ രണ്ടാം ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലാണിത്. നൈജീരിയഅള്‍ജീരിയ മത്സരത്തിലെ വിജയികളെയാണ് ഫൈനലില്‍ നേരിടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍