തേരാ പാര ഇനി വെള്ളിത്തിരയില്‍;

 സിനിമയുമായി ടീം കരിക്ക് ലക്ഷക്കണക്കിന് ആരാധകരുള്ള യൂട്യൂബ് പേജ് കരിക്ക് സിനിമയുമായി രംഗത്തെത്തുന്നു. ഇവര്‍ പുറത്തിറക്കിയ വെബ് സീരിസായ തേരാ പാരയുടെ പേരില്‍ തന്നെയാണ് സിനിമ ആരാധകരിലേക്ക് എത്തിക്കുന്നത്. സിനിമയുടെ മോഷന്‍ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. മാസ്‌ക്കും ജാക്കറ്റും ധരിച്ച് ഒരാള്‍ നില്‍ക്കുന്നതാണ് മോഷന്‍പോസ്റ്ററിലുള്ളത്. ഇത് ലോലനാണോ എന്നാണ് സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയ്ക്കു വഴിവയ്ക്കുന്നത്. തേരാ പാര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നിഖില്‍ പ്രസാദാണ്. 2020ല്‍ ചിത്രം റിലീസ് ചെയ്യും. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍