ഒക്ടോബറോടെ ട്രെയിനും ന്യൂജന്‍

ന്യൂഡല്‍ഹി: ഒക്ടോബര്‍ മുതല്‍ ദിവസം നാലു ലക്ഷം ബെര്‍ത്തുകള്‍ വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു. ഇതിനായി ട്രെയിനുകള്‍ ന്യൂജനാക്കും. ട്രെയിനുകളിലേക്ക് വൈദ്യുതി നല്‍കുന്ന പവര്‍ ജനറേഷന്‍ കാറുകള്‍ക്കു പകരം ന്യൂതന ഹരിത സാങ്കേതികവിദ്യയിലേക്ക് ചുവടുമാറ്റിയാണ് ബെര്‍ത്തുകള്‍ കൂട്ടുന്നത്. ഡീസല്‍ ജനറേറ്റര്‍ പവര്‍ കാറുകള്‍ ഉപയോഗിച്ചാണ് ട്രെയിനിലെ കോച്ചുകളുടെ ആവശ്യത്തിനുള്ള വൈദ്യതി ഉത്പാദിക്കുന്നത്. എന്‍ജിന്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതി പാളത്തിനു മുകളിലുള്ള വൈദ്യുത ലൈനില്‍ നിന്നാണ് എടുക്കുന്നത്. ഈ ലൈനില്‍നിന്ന് ഹെഡ് ഓണ്‍ ജനറേഷന്‍ (എച്ച്ഒഡി) എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് കോച്ചുകളിലേക്ക് ആവശ്യമുള്ള വൈദ്യതി കൂടി എടുക്കും. നിലിവല്‍ പാന്റോഗ്രാഫ് എന്ന സംവിധാനം ഉപയോഗിച്ചാണ് എന്‍ജിനില്‍ വൈദ്യുതി എത്തിക്കുന്നത്. എച്ച്ഒഡി സംവിധാനം ഉപയോഗിച്ച് എന്‍ജിനില്‍നിന്ന് കോച്ചുകളിലേക്ക് വൈദ്യുതി എത്തിക്കും.
പുതിയ സംവിധാനം ഉപയോഗിക്കുക വഴി, ട്രെയിനു കളിലെ പവര്‍ ജനറേഷന്‍ കോച്ചുകള്‍ മാറ്റി യാത്രകോച്ചുകള്‍ ഘടിപ്പിക്കാന്‍ സാധിക്കാം. ഇതുവഴി ട്രെയിനുകളുടെ നീളം കൂട്ടാതെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. 
ഈ വര്‍ഷം ഒക്ടോബറോടെ 5,000 കോച്ചുകള്‍ പരിഷ്‌കരിച്ച് പുതിയ സാങ്കേതിക വിദ്യയിലേക്ക് മാറും. ഇതുവഴി 6,000 കോടി രൂപയുടെ ഇന്ധനം ലഭിക്കാനും സാധിക്കും. പവര്‍ കാറിന് ഒരു നോണ്‍ എസി കോച്ചിലെ ഫാനും ലൈറ്റും ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ 40 ലിറ്റര്‍ ഡീസലും എസി കോച്ചിലെ പ്രവര്‍ത്തനത്തിന് 65 മുതല്‍ 70 ലിറ്റര്‍ ഡീസലും വേണം. ഒരു ലിറ്റര്‍ ഡീസലില്‍നിന്ന് മൂന്നു യൂണിറ്റ് വൈദ്യുതിയാണ് പവര്‍ കാര്‍ ഉത്പാദിപ്പിക്കുന്നത്. നോണ്‍ എസി കോച്ചിന് ഒരു മണിക്കൂറില്‍ 120 യൂണിറ്റ് വൈദ്യതി വേണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍