ത്രിദിന സന്ദര്‍ശനത്തിനായി യുഎഇ വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. ഞായറാഴ്ച രാത്രിയില്‍ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അദ്ദേഹം വന്നിറങ്ങിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും ഊര്‍ജം, വാണിജ്യം മേഖലകളില്‍ കൂടുതല്‍ സഹകരണം ഉറപ്പിക്കുകയുമാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും നഹ്യാന്‍ കുടിക്കാഴ്ച്ച നടത്തും. യുഎഇയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. മാര്‍ച്ചില്‍ യുഎഇയില്‍ നടന്ന ഇസ്ലാമിക് കോര്‍പറേഷന്റെ 46ാം കൗണ്‍സിലില്‍ ഇന്ത്യ പ്രത്യേക ക്ഷണിതാക്കള്‍ ആയിരുന്നു. നഹ്യാന്റെ പ്രത്യേക ക്ഷണപ്രകാരമാണ് വിദേശകാര്യ മന്ത്രിയായിരുന്ന സുഷമാ സ്വരാജ് ഇതില്‍ പങ്കെടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍