അംഗത്വ വിതരണ പരിപാടിക്ക് തുടക്കം കുറിക്കാന്‍ പ്രധാനമന്ത്രി ഇന്ന് വാരാണസിയില്‍

 വാരാണസി: ബി.ജെ.പിയുടെ അംഗത്വ വിതരണ പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരണാസിയില്‍ തുടക്കം കുറിക്കും. കാശിയിലും അംഗത്വ ഡ്രൈവ് ഹെല്‍പ്പ് ലൈനിന് അദ്ദേഹം തുടക്കം കുറിക്കും. വാരാണസിയിലെ ത്തുന്ന മോദി വിമാനത്താ വളത്തിലെ മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശആസ്ത്രിയുടെ പ്രതിമ അനാച്ഛാദം ചെയ്യും. ആഗസ്റ്റ് 11ന് ബി.ജെ.പി അംഗത്വ വിതരണ പരിപാടി സമാപിക്കും. മാന്‍മഹല്‍ മ്യൂസിയവും പ്രധാനമന്ത്രി സന്ദശിക്കും.പരിപാടി അവസാനിക്കുന്നതോടെ ബി.ജെ.പിയില്‍ 20 ശതമാനം അംഗത്വ വര്‍ധനയാണ് പ്രതീക്ഷിക്കുന്നതെന്നും, മൊബൈല്‍ ഫോണിലേക്ക് മിസ്‌കോള്‍ നല്‍കുന്നതിലൂടെ ആര്‍ക്കും പാര്‍ട്ടിയില്‍ അംഗമാകാമെന്നും ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് ശിവരാജ് സിംഗ് ചൗഹാന്‍ വ്യക്തമാക്കി.കൂടാതെ വാരാണസിയെ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ വൃക്ഷത്തൈ നടല്‍ പരിപാടിക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ 22 കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്,. വാരാണസി ജില്ലയില്‍ 27 ലക്ഷം തൈകള്‍ വച്ചുപിടിപ്പിക്കാന്‍ ഭരണകുടം തീരുമാനിച്ചു.അധികാരത്തിലെത്തിയ ശേഷം രണ്ടാം തവണയാണ് പ്രധാനമന്ത്രി തന്റെ മണ്ഡലമായ വാരാണസിയിലെത്തുന്നത്. മേയ് 27ന് വോട്ടര്‍മാരോട് നന്ദി പറയാന്‍ അദ്ദേഹം എത്തിയിരുന്നു. വാരാണസിയില്‍ നിന്ന് 4.79 ലക്ഷം വേട്ടിന്റെ ഭൂരിപക്ഷത്തിലാണ് മോദി ജയിച്ചത്.ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മദിനത്തിലാണ് ബി.ജെ.പി അംഗത്വ പരിപാടിക്ക് തുടക്കം കുറിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. 'നമുക്കെല്ലാവര്‍ക്കും പ്രചോദനമായ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മദിനത്തിലാണ് ബി.ജെ.പി അംഗത്വ പരിപാടിക്ക് തുടക്കമാവുന്നത്. ഈ പരിപാടിയില്‍ കാശിയില്‍ വെച്ച് ഞാന്‍ പങ്കുചേരുമെന്ന് ഇന്നലെ മോദി ട്വീറ്റ് ചെയ്തിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍