ഉദയനിധി സ്റ്റാലിന്‍ സജീവ രാഷ്ട്രീയത്തിലേക്ക്

ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിന്‍ സജീവരാഷ്ട്രീയത്തിലേക്ക്. പാര്‍ട്ടിയുടെ യുവജനവിഭാഗത്തിന്റെ സെക്രട്ടറിയായി ഉദയനിധിയെ നിയമിച്ചേക്കുമെന്നാണു റിപ്പോര്‍ട്ട്. 35 വര്‍ഷം സ്റ്റാലിന്‍ വഹിച്ചിരുന്ന പദവിയാണിത്. കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള മുരശൊലി ട്രസ്റ്റിന്റെ ഡയറക്ടറാണ് 42കാരനായ ഉദയനിധി. പാര്‍ട്ടിയില്‍ താക്കോല്‍ സ്ഥാനം വഹിക്കുന്ന നാലാമത്തെ അംഗം കൂടിയാണ് അദ്ദേഹം. കനിമൊഴി, ദയാനിധി മാരന്‍, എം.കെ. അഴഗിരി എന്നിവര്‍ നേരത്തെ തന്നെ ഡിഎംകെ രാഷ്ട്രീയത്തിലുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍