ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ ജനകീയ പങ്കാളിത്തം വേണം: മന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് ഭിന്നശേ ഷിക്കാര്‍ക്കായി നടത്തുന്ന പ്രവര്‍ത്ത നങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തം ഉണ്ടാ ക ണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ . മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളും സേവനങ്ങളും ഉണ്ടാകണം. ഇതിനായി സര്‍ക്കാരിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ക്കുമൊ പ്പം ജനങ്ങളും സഹകരിക്കണം, ഇത്തരം മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മിച്ച ബഡ്‌സ് സ്‌കൂള്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷവും നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഫണ്ടില്‍ നിന്ന് 20 ലക്ഷവും കുടുംബശ്രീ നല്‍കിയ 25 ലക്ഷവും ചിലവഴിച്ചാണ് ബഡ്‌സ് സ്‌കൂള്‍ കെട്ടിടത്തിന് പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരായ 16 കുട്ടികളാണ് സ്‌കൂളില്‍ പ്രവേശനം നേടിയത്. ബഡ്‌സ് സ്‌കൂളിലെ സുഗമമായ പ്രവര്‍ത്തനത്തിനായി കുട്ടികളെ രാവിലെ സ്‌കൂളിലെത്തിക്കാനും വൈകിട്ട് തിരികെ വീട്ടിലെത്തിക്കാനും വാഹനസൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. വികസന മാനേജ്‌മെന്റ് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. സമീപ പഞ്ചായത്തിലെ കുട്ടികള്‍ക്കും പ്രവേശനം നല്‍കും.പുരുഷന്‍ കടലുണ്ടി എംഎല്‍എ അധ്യക്ഷനായി. അസി.എന്‍ജിനിയര്‍ രഞ്ജു പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.അച്യുതന്‍ , അംഗങ്ങളായ ടി.വി. സുധാകരന്‍ , കെ.കെ.സൗദ, കെ.കെ. ഷൈമ , സി.കെ. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍