ഓണ്‍ലൈന്‍ ടിക്കറ്റിംഗില്‍ താരമായി ആമസോണ്‍

ഡല്‍ഹിയില്‍ നിന്നും ഗുവഹത്തിയിലേക്കുള്ള ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കരന്‍ മല്‍ഹോത്രയ്ക്ക് ട്രാവല്‍ ഏജന്റിന്റടുത്തേക്കോ എയര്‍ലൈന്‍ വെബ്‌സൈറ്റിലേക്കോ കയറേണ്ടി വന്നില്ല. പകരം സഹായിക്കാനെത്തിയത് ആമസോണാണ്. ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീടെയ്‌ലറായ ആമസോണ്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി ഓണ്‍ലൈന്‍ ടിക്കറ്റിംഗ് സംവിധാനവും ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുകയാണ്.വളരെ ലളിതമായ രീതിയില്‍ പ്രവര്‍ത്തിക്കാവുന്നതാണ് പുതിയ സംരംഭം. മാത്രമല്ല ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് നിരവധി ക്യാഷ് ബാക്ക് ഓഫറുകളും ആമസോണ്‍ നല്‍കി വരുന്നുണ്ട്. വളരെ ലളിതമായി ബുക്ക് ചെയ്യാന്‍ സാധിച്ചു. 'ആമസോണ്‍ എന്ന ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ എനിക്ക് നിരവധി സേവനങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്നുണ്ട്' കരണ്‍ മല്‍ഹോത്ര പറയുന്നു.നിലവില്‍ പല ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്റുമാരും ടിക്കറ്റിംഗിലൂടെ കൊള്ള ലാഭം കൊയ്യുമ്‌ബോള്‍ നിരവധി ക്യാഷ് ബാക്ക് ഓഫറുമായുള്ള ആമസോണിന്റെ വരവ് വിപണിയെ പിടിച്ചുകുലുക്കുമെന്നതില്‍ സംശയമില്ല. കഴിഞ്ഞ മാസമാണ് ഡൊമസ്റ്റിക് വിമാന ടിക്കറ്റുകള്‍ ആമസോണ്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചുതുടങ്ങിയത്.എയര്‍ ഏഷ്യ, ഈസി ജെറ്റ് എന്നീ കമ്പനികള്‍ ഈ രംഗത്ത് ഏറെ കാലങ്ങളായി സേവനം നല്‍കിവരുന്നവരാണ്. സ്ഥലങ്ങള്‍ വില്‍ക്കുക, ഫ്‌ളൈറ്റ് ടിക്കറ്റ് വില്‍പ്പന, ഹോട്ടല്‍ ബുക്കിംഗ് അങ്ങിനെ നീളുന്നു ഈ കമ്ബനികളുടെ സേവനങ്ങള്‍. പലപ്പോഴും ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് നടത്തുമ്പോള്‍ വലിയൊരു ശതമാനം തുകയും ഏന്റുമാര്‍ കൈക്കലാക്കുകയാണ് ചെയ്യുന്നത്.അതിനാല്‍ത്തന്നെ സ്വന്തമായി ബുക്കിംഗ് നടത്തുകാണ് നല്ലത്.എയര്‍ലൈന്‍ ബുക്കിംഗിനായി ലോക്കല്‍ ഓണ്‍ലൈന്‍ ഏജന്‍സിയായ ക്ലിയര്‍ ട്രിപ്പുമായി ചേര്‍ന്ന് ആമസോണ്‍ നിരവധി ക്യാഷ് ബാക്ക് ഓഫറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോയലിറ്റി ക്ലബ് പ്രൈമിനന്റെ ആസ്ഥാനമായാണ് ഇത് ആരംഭിച്ചിട്ടള്ളത്. മികച്ച ഫ്രീക്വന്‍സിയില്‍ ആമസോണില്‍ നിന്നും പ്രോഡക്ട് പര്‍ച്ചേസിംഗും സാധ്യമാണ്.ആമസോണ്‍ വഴി ക്യാഷ് ബാക്ക് ലഭിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രത്യേക കാര്യമുണ്ട്. അതായത് ക്യാഷ് ബാക്ക് നിങ്ങളുടെ ആമസോണ്‍ അക്കൗണ്ടില്‍ തിരിച്ചെത്തുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. ക്യാഷ് ബാക്കായി ലഭിച്ച പണമുപയോഗിച്ച് ആമസോണില്‍ നിന്നും മറ്റെന്തെങ്കിലുമൊരു സാധനം വാങ്ങണമെന്ന നിബന്ധനയുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍