നിവിന്‍ പിന്നില്‍ അജു മുന്നില്‍; 'ലവ് ആക്ഷന്‍ ഡ്രാമ' പോസ്റ്റര്‍

ധ്യാന്‍ ശ്രീനിവാസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ലവ് ആക്ഷന്‍ ഡ്രാമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. നിവിന്‍ പോളി നയന്‍താര എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍. പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ഏറ്റവും പുതിയതായി പുറത്തിറങ്ങിയ സിനിമയുടെ പോസ്റ്ററാണ് ഏറെ ചിരിയുണര്‍ത്തുന്നത്. കലിപ്പ് ലുക്കില്‍ കാലിയായ ബിയര്‍ കുപ്പി കൈയില്‍ എറിഞ്ഞു പിടിച്ചു നില്‍ക്കുന്ന അജു വര്‍ഗീസിന്റെ പിറകില്‍ നായകനായ നിവിന്‍ പോളി നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്. സാഗര്‍ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ അജു വര്‍ഗീസ് അവതരിപ്പിക്കുന്നത്. എന്നാല്‍ ഈ പോസ്റ്ററുമായി ബബന്ധപ്പെട്ട് നിരവധി ട്രോളുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമയുടെ നിര്‍മാതാവ് ആയതിനാലാണ് അജു വര്‍ഗീസ്, നിവിനെ പിന്നില്‍ നിര്‍ത്തിയതെന്നാണ് അഭിപ്രായമുയരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍