നവ ഇന്ത്യ ലക്ഷ്യം;വന്‍ സാമ്പത്തിക ശക്തിയാക്കി മാറ്റും


കേന്ദ്ര ബജറ്റ് 2019


ന്യൂഡല്‍ഹി:രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.രാജ്യത്തെ ഈ വര്‍ഷം മൂന്ന് ട്രില്യണ്‍ ഡോളര്‍ മൂലധന മൂല്യമുള്ള സമ്പദ്ഘടനയാക്കി ഉയര്‍ത്തുമെന്ന് ധനമന്ത്രി പറഞ്ഞു.2014ല്‍ 1.85 ട്രില്യണ്‍ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.70 ട്രില്യണിലെത്തി.ഈ വര്‍ഷം അത് മൂന്നു ട്രില്യണ്‍ ഡോളര്‍ ലക്ഷ്യം കൈവരിക്കും.നവ ഇന്ത്യയാണ് പ്രധാന ലക്ഷ്യമെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.പുതിയ ഇന്ത്യക്കായി പത്ത് ലക്ഷ്യങ്ങളാണ് ഉള്ളത്. സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റും. നിക്ഷേപത്തിലൂടെ തൊഴില്‍ വര്‍ദ്ധിപ്പിക്കും. 
അഞ്ച് വര്‍ഷത്തിനകം ഒന്നേകാല്‍ ലക്ഷം കി.മീ ഗ്രാമീണ റോഡുകള്‍ നിര്‍മ്മിക്കും. മുളയുല്‍പ്പന്നങ്ങള്‍, ഖാദി,തേന്‍ വ്യവസായങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടുവരും.2022 ഓടെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് സാധ്യമാക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഗ്രാമീണ മേഖലയില്‍ ഗ്യാസും വൈദ്യുതിയും എത്തിക്കും. പി.എം.എ.വൈ പദ്ധതി മുഴുവന്‍ ഗ്രാമീണ കുടുംബങ്ങളിലും ലഭ്യമാക്കും.
ഭാരത് മാല രണ്ടാം ഘട്ടത്തിനായി സംസ്ഥാനങ്ങള്‍ സംസ്ഥാന പാതകള്‍ നവീകരിക്കും. വൈദ്യുത വാഹനങ്ങള്‍ക്ക് ഇന്‍സെന്റീവ് നല്‍കും. റൂപേ കാര്‍ഡ് വഴി,മെട്രോ, ബസ് ചാര്‍ജ്, ടോള്‍, ഷോപ്പിങ്, പണം പിന്‍വലിക്കല്‍ എന്നിവ സാധ്യമാക്കും.ഒരു കോടി വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് ആധാര്‍ കാര്‍ഡും ബാങ്ക് അക്കൌണ്ടും മാത്രമുണ്ടെങ്കില്‍ പെന്‍ഷന്‍, റീട്ടെയില്‍ വ്യാപാരികള്‍ക്ക് പെന്‍ഷന്‍ പദ്ധതി. ചെറുകിട വ്യവസായങ്ങള്‍ക്ക് ഒരു കോടി വരെ വായ്പ നല്‍കാന്‍ വെബ് പോര്‍ട്ടല്‍. വായ്പ 59 മിനിറ്റുകള്‍ക്കുള്ളില്‍ ലഭിക്കും. ക്രോസ് സബ്‌സിഡി ഒഴിവാക്കാന്‍ സംസ്ഥാനങ്ങളുടെ സഹകരണം തേടും. ഗ്യാസ് ഗ്രിഡ് വാട്ടര്‍ ഗ്രിഡ്, ഐ വേ എന്നിവ ആവിഷ്‌കരിക്കും. വണ്‍ നേഷന്‍ ,വണ്‍ ഗ്രിഡ് പദ്ധതി വൈദ്യുതി വിതരണത്തിനായി ആവിഷ്‌കരിക്കും.പത്ത് വര്‍ഷത്തിനകം 50 ലക്ഷം കോടി റെയില്‍വെയില്‍ നിക്ഷേപിക്കും. പരിസ്ഥിതി സൌഹൃദ പൊതുഗതാഗതം സാധ്യമാക്കും. ഗംഗയിലൂടെ ജലയാത്ര ഊര്‍ജ്ജിതമാക്കും. ഗംഗയിലൂടെ ചരക്ക് നീക്കം അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ സാധ്യമാക്കും.ചെറുനഗരങ്ങളെ വിമാന മാര്‍ഗം ബന്ധിപ്പിക്കാന്‍ ഉഡാന്‍ പദ്ധതി. സാധാരണക്കാര്‍ക്ക് വിമാന ഗതാഗതം സാധ്യമാക്കും. 670 കി.മീ മെട്രോ പാത നിര്‍മിക്കും.300 കിലോ മീറ്റര്‍ മെട്രോക്ക് പോയ വര്‍ഷം അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍