സുഷമ സ്വരാജ് ഔദ്യോഗിക വസതി ഒഴിഞ്ഞു

ന്യൂഡല്‍ഹി: മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഡല്‍ഹിയിലെ ഔദ്യോഗിക വസതി വിട്ടു. സഫ്ദര്‍ജംഗ് റോഡിലെ എട്ടാം നമ്പര്‍ വസതിയില്‍ താമസം മാറിയതായി സുഷമ തന്നെയാണു ട്വിറ്ററിലൂടെ അറിയിച്ചത്.
പഴയ മേല്‍വിലാസത്തിലും ഫോണ്‍ നമ്പരുകളിലും ഇനി തന്നെ ബന്ധപ്പെടാനാകില്ലെന്നും സുഷമ അറിയിച്ചു. എന്നാല്‍ സ്വകാര്യ വസതിയുടെ വിലാസമോ പുതിയ ഫോണ്‍ നമ്പരോ നല്‍കിയതുമില്ല.ആദ്യ മോദി സര്‍ക്കാരിലെ ജനപ്രിയ മന്ത്രിയായിരുന്ന സുഷമ വിദേശ ഇന്ത്യക്കാരുടെ പ്രശ്‌ന പരിഹാരങ്ങള്‍ക്കായി മുന്‍കൈയെടുത്തിരുന്നു. 67 വയസുള്ള സുഷമ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. ആരോഗ്യ കാരണങ്ങളാലാണു പിന്മാറ്റമെന്നായിരുന്നു വിശദീകരണം.സുപ്രീംകോടതിയിലെ മുതിര്‍ന്ന ക്രിമിനല്‍ വക്കീലായ സ്വരാജ് കൗശലാണ് ഭര്‍ത്താവ്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവര്‍ണറും അഡ്വക്കറ്റ് ജനറലുമായിരുന്നു ഇദ്ദേഹം. 34ാം വയസില്‍ അഡ്വക്കറ്റ് ജനറലും 1990ല്‍ 37ാം വയസില്‍ മിസോറാം ഗവര്‍ണറുമായി. സ്വരാജും സുഷമയും ഒരേസമയം രാജ്യസഭാംഗങ്ങളുമായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍