അണ്ടര്‍വേള്‍ഡില്‍ ആസിഫിനൊപ്പം മകനും

മറ്റൊരു താരപുത്രന്‍ കൂടി വെള്ളിത്തിരയിലേക്ക്. യുവതാരം ആസിഫ് അലിയുടെ മൂത്ത പുത്രന്‍ ആദം അലിയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിതാവിനൊപ്പം തന്നെയാണ് മകനും അഭിനയിക്കുന്നത്. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന അണ്ടര്‍ വേള്‍ഡ് എന്ന ചിത്രത്തിലാണ് ആസിഫ് അലിക്കൊപ്പം മകനും അഭിനയിക്കുന്നത്. മകന്റെ വെള്ളിത്തിരയിലേക്കുള്ള രംഗപ്രവേശം ആസിഫ് തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. മകനുമൊന്നിച്ചുള്ള ചിത്രത്തിന്റെ പോസ്റ്റര്‍ ആസിഫ് അലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ആസിഫ് അലിക്ക് രണ്ട് മക്കളാണുള്ളത്.അലി ആഷിഖ് ഡി14 എന്റര്‍ടെയിന്റ്‌മെന്റ്‌സുമായി ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് ഷിബിന്‍ ഫ്രാന്‍സിസ് തിരക്കഥയെഴുതുന്നു. മുകേഷ്, ഫര്‍ഹാന്‍ ഫാസില്‍, ലാല്‍ ജൂനിയര്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. കാറ്റ് എന്ന ചിത്രത്തിനു ശേഷം അരുണ്‍കുമാര്‍ അരവിന്ദും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമാണ് അണ്ടര്‍വേള്‍ഡ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍