ഗോവയില്‍ ഇന്ന് മന്ത്രിസഭാ പുനഃസംഘടന

പനാജി : കോണ്‍ഗ്രസ്സ് പാര്‍ട്ടി വിട്ട് ബി ജെ പിയിലെത്തിയ എം എല്‍ എമാരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഇന്ന് മന്ത്രിസഭാ പുനഃസംഘടന. കോണ്‍ഗ്രസ്സ് വിട്ടെത്തിയ ബാബു കവലിക്കര്‍, ഫിലിപ്പ് റോഡ്രിഗ്‌സ്, ബാബുഷ് മോണ്‍സ്‌റേട്ട എന്നിവരെയാണ് മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നത്. പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിക്കൊണ്ട് സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് വൈകിട്ട് നടക്കുമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ മിഷേല്‍ ലോബോ പറഞ്ഞു. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ മൂന്ന് മന്ത്രിമാരോടും ഒരു സ്വാതന്ത്രനോടും രാജി വെയ്ക്കാന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആവശ്യപ്പെട്ടിരുന്നു. ഇവരുടെ പകരക്കാരായാണ് പുതിയ മന്ത്രിമാരായ് കോണ്‍ഗ്രസ്സ് വിട്ടെത്തിയ മൂന്ന് പേരെ പരിഗണിക്കുന്നത്. മുഖ്യമന്ത്രിയുടെ ഈ നിലപാട് പാര്‍ട്ടിയുടെ താത്പര്യത്തിന് എതിരാണെന്നും ബി ജെ പി ദേശീയ നേതൃത്വത്തോട് ഉയര്‍ത്തി ബോധിപ്പിക്കുമെന്നും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍