പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങള്‍: മന്ത്രി കടകംപള്ളി

പാറശാല : സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിരാലി വിമലഹൃദയ ഹൈസ്‌കൂളില്‍ കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായി ഉച്ചക്കട എസ്.ആര്‍. ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ വ്യാപനത്തില്‍ സമാനതകളില്ലാത്ത മാതൃകയാണ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ. ആന്‍സലന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. വിവിധ ക്ലബുകളുടെ ഉദ്ഘാടനം കുളത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബെല്‍സി ജയചന്ദ്രന്‍ നിര്‍വഹിച്ചു. റവ.സിസ്റ്റര്‍ പവിത്രാമേരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം അഡ്വ. എസ്.കെ. ബെന്‍ഡാര്‍വിന്‍, ബി.ആര്‍.സി പരിശീലകന്‍ ആര്‍.എസ്.ബൈജുകുമാര്‍, പി.ടി.എ പ്രസിഡന്റ് ആര്‍. വര്‍ഗീസ്, എസ്.എം.സി ചെയര്‍മാന്‍ എം. സിന്ധുകുമാര്‍, ഗ്രാമ പഞ്ചായത്തംഗം ശശീന്ദ്രന്‍, രാജഅല്ലി, പി.ടി.എ പ്രസിഡന്റ് ആര്‍. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.മാസ്റ്റര്‍ നന്ദകുമാര്‍ വിദ്യാലയാനുഭവങ്ങള്‍ പങ്കുവച്ചു. മോട്ടിവേഷന്‍ സ്പീക്കര്‍ ഷിഹാബുദീന്‍ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ലൈല പ്രകാശ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ. ഗീത നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍