പക്രുവും ഹരീഷും ചിരി പടര്‍ത്തും; ഫാന്‍സി ഡ്രസ് ടീസര്‍ പുറത്ത്

 ഗിന്നസ് പക്രു ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് കാലെടുത്ത് വെക്കുന്നു. രഞ്ജിത് സ്‌കറിയ സംവിധാനം ചെയ്യുന്ന ഫാന്‍സി ഡ്രസ് എന്ന ചിത്രത്തിലൂടെയാണ് ഗിന്നസ് പക്രു നിര്‍മ്മാതാവാകുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. പക്രുവും ഹരീഷ് കണാരനും ശ്വേതാ മേനോനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു കോമഡി ഫാമിലി എന്റര്‍ടെയിനറായാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഗിന്നസ് പക്രു എന്ന അജയ്കുമാറും സംവിധായകന്‍ രഞ്ജിത് സ്‌കറിയയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സര്‍വ ദീപ്തി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഛായാഗ്രഹണം പ്രദീപ് നായരു സംഗീതം രതീഷ് വേഗയും നിര്‍വഹിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍