സൗദിയില്‍ നിന്നും പ്രവാസികള്‍ അയക്കുന്ന പണത്തില്‍ വന്‍ കുറവെന്ന് റിപ്പോര്‍ട്ട്

സൗദി: സൗദിയില്‍ നിന്ന് വിദേശികള്‍ നാട്ടിലേക്ക് പണമയക്കു ന്നതില്‍ വന്‍ കുറവ്. മെയ് മാസത്തില്‍ 22 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. സൗദി അറേബ്യന്‍ മൊണേറ്ററി അതോറിറ്റിയുടെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയിരുന്നത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു. 9.65 ബില്ല്യണ്‍ റിയാലായിരുന്നു പ്രവാസികള്‍ ഫെബ്രുവരിയില്‍ നാട്ടിലേക്കയച്ചത്. അതിന് ശേഷം തുടര്‍ച്ചയായി രണ്ട് മാസം അല്‍പം വര്‍ദ്ധനവ് രേഖപ്പെടുത്തിയെങ്കിലും, മെയ് മാസത്തില്‍ 22 ശതമാനമായി കുറഞ്ഞു. 9.99 ബില്ല്യണ്‍ റിയാലായിരുന്നു മെയ് മാസത്തില്‍ പ്രവാസികള്‍ നാട്ടിലേക്കയച്ചത്. പോയവര്‍ഷം ഇതേ കാലയളവില്‍ ഇത് 12.75 ശതമാനമായിരുന്നു. സ്‌കൂള്‍ അവധിക്കും മറ്റും പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് പോയ സമയം കൂടിയായിരുന്നു മെയ് മാസം. ഇതും വിദേശികളുടെ റെമിറ്റന്‍സില്‍ കുറവ് രേഖപ്പെടുത്താന്‍ കാരണമായിട്ടുണ്ടാകാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. പോയവര്‍ഷം 136.43 ബില്ല്യണ്‍ റിയാലാണ് വിദേശികള്‍ സൗദിയില്‍ നിന്ന് നാട്ടിലേക്കയച്ചത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍