സിത്താരയുടെ മകള്‍ സാവന്‍ അഭിനയ രംഗത്തേക്ക്

ഗായിക സിത്താരയുടെ മകള്‍ സാവന്‍ ഋതു അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു. സുധേഷ് ബാലന്‍ സംവിധാനം ചെയ്യുന്ന സാക്ഷാത്ക്കാരം എന്ന ഹ്രസ്വചിത്രത്തിലാണ് സാവന്‍ അഭിനയിക്കുന്നത്. സിത്താരയുടെ ഭര്‍ത്താവ് ഡോ. സജീഷും ഈ ഹ്രസ്വ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പാര്‍വതി നായികയായി എത്തിയ ഉയരെയിലെ ഗാനം സാവന്‍ ഗാനമാലപിക്കുന്നതിന്റെ വീഡിയോ ഏറെ അഭിനന്ദനം നേടിയിരുന്നു. സിത്താര ഫേസ്ബുക്കിലൂടെയാണ് ഇത് അറിയിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍