കേരളത്തെ സമ്പൂര്‍ണ വയോജന സൗഹൃദ സംസ്ഥാനമാക്കും: മന്ത്രി കെ.കെ. ശൈലജ


: കേരളത്തെ സമ്പൂര്‍ണ വയോജന സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പകല്‍വീട് ഉദ്ഘാടനവും 'വയോമിത്രം പദ്ധതി ഇനി ഗ്രാമങ്ങളിലേക്ക്' ജില്ലാതല ഉദ്ഘാടനവും പാറശാല ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിന് വയോജനക്ഷേമ രംഗത്ത് ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നേറ്റം കൈവരിക്കാന്‍ കഴിഞ്ഞെന്നും അതില്‍ മുഖ്യപങ്കു വഹിക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് വയോമിത്രമെന്നും മന്ത്രി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍