ഫഹദ് പാര്‍വതി ചിത്രം: മാലിക്

 ടേക്ക് ഓഫ് എന്ന സൂപ്പര്‍ ഹിറ്റ് ചലച്ചിത്രത്തിനു ശേഷം മഹേഷ് നാരായണന്‍ ഒരുക്കുന്ന ചിത്ര ത്തിന് മാലിക് എന്ന് പേരിട്ടു. ഫഹദ് ഫാസിലും പാര്‍വതിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. ടേക്ക് ഓഫി ലും ബാംഗ്‌ളൂര്‍ ഡേയ്‌സിലും ഇരുവരും ഒന്നിച്ചഭിനയിച്ചി ട്ടുണ്ടെ ങ്കിലും നായികാനായകന്മാരായി വരുന്നത് ഇതാദ്യമായാണ്. ചിത്ര ത്തിന് സംഗീതം ഒരുക്കുന്നത് സുഷിന്‍ ശ്യാമാണ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമനും. അണിയറ പ്രവര്‍ത്തകരെയും താരങ്ങളത്തെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവ സങ്ങളില്‍ പുറത്തുവിടും. നിലവില്‍ അന്‍വര്‍ റഷീദിന്റെ ട്രാന്‍സ് എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് ഫഹദ്. നസ്രിയ, വേദിക, അല്‍ഫോണ്‍സ് പുത്രന്‍, വിനായകന്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്. സിദ്ധാര്‍ത്ഥ് ശിവ സംവി ധാനം ചെയ്യുന്ന വര്‍ത്തമാനത്തില്‍ അഭിനയിക്കുകയാണ് പാര്‍വതി. റോഷന്‍ മാത്യു നായകനാകുന്ന ചിത്രത്തില്‍ ഒരു ഗവേഷണ വിദ്യാര്‍ത്ഥിനിയായാണ് താരം എത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍