ഏഴ് ആഴ്ച കഴിഞ്ഞു, പുതിയ അധ്യക്ഷനെ ഉടന്‍ വേണം: ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി ഉടന്‍തന്നെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് ജ്യോതിരാദിത്യ സിന്ധ്യ. രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം ഒഴിഞ്ഞിട്ട് ഏഴ് ആഴ്ചകള്‍ പിന്നിട്ടു. എത്രയും വേഗം പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടു. 
രാഹുല്‍ രാജിവയ്ക്കുമെന്ന് തങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കോണ്‍ഗ്രസിന്റെ നിര്‍ണായക സമയമാണിത്. രാഹുലിനെ പിന്തിരിപ്പിക്കാന്‍ കഴിയുമെന്ന് തങ്ങള്‍ പ്രത്യാശിച്ചിരുന്നു. എന്നാല്‍ രാഹുല്‍ അദ്ദേഹം എടുത്ത തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സിന്ധ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോണ്‍ഗ്രസിന് പുതിയ പ്രസിഡന്റിനെ തേടേണ്ടിവരും. ഏഴ് ആഴ്ച പിന്നിട്ടിരിക്കുന്നു. ഇതില്‍ ഇനിയും കാലതാമസം പാടില്ല. സോണിയയുടെയും രാഹുലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് പുതിയ ഊര്‍ജം പകരാന്‍ കഴിയുന്ന ഒരാള്‍ക്ക് അവസരം നല്‍കണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ കോണ്‍ഗ്രസ് അധ്യക്ഷനായി ഉയര്‍ന്നു കേള്‍ക്കുന്ന പേരുകാരില്‍ ഒരാളാണ് സിന്ധ്യ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍