കണ്ണൂര്‍ വഴി കോയമ്പത്തൂര്‍ ജബല്‍പൂര്‍ പ്രതിവാര സ്‌പെഷല്‍ ട്രെയിന്‍

കണ്ണൂര്‍: കണ്ണൂര്‍ വഴി കോയമ്പത്തൂരിനും ജബല്‍പൂരിനുമിടയില്‍ സ്‌പെഷല്‍ ട്രെയിന്‍ നാലു സര്‍വീസുകള്‍ നടത്തുമെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു. പ്രതിവാര സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസാണു സര്‍വീസ് നടത്തുക. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണു തീരുമാനം. 02198ാം നമ്പര്‍ സ്‌പെഷല്‍ ട്രെയിന്‍ ജബല്‍പൂരില്‍നിന്നു ആറ്, 13, 20, 27 (ശനിയാഴ്ചകളില്‍) തീയതികളില്‍ രാവിലെ 11 ന് പുറപ്പെടും. തിങ്കളാഴ്‌ച്ചെ പുലര്‍ച്ച അഞ്ചിനു കോയമ്പത്തൂരിലെത്തും. 02197ാം നമ്പര്‍ സ്‌പെഷല്‍ ട്രെയിന്‍ എട്ട്, 15, 22, 29 തീയതികളില്‍ (തിങ്കളാഴ്ചകളില്‍) കോയമ്പത്തൂരില്‍നിന്നു വൈകുന്നേരം ഏഴിനു പുറപ്പെടും. ബുധനാഴ്ച ഉച്ചയ്ക്കു 12.45 ന് ജബല്‍പൂരിലെത്തും.കാസര്‍ഗോഡ്,കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, പാലക്കാട് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍