ഇന്ത്യയിലേക്ക് ഒഴുകുന്ന പ്രവാസിപ്പണത്തിന്റെ മുഖ്യപങ്കും കേരളീയരുടെ വക

കൊച്ചി: ജോലിയ്ക്കായി വിദേശത്തേക്ക് ചേക്കേറുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഒരുകാലത്ത് മുന്നിലായിരുന്നു കേരളം. ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ പിന്നിലായിരുന്നില്ല. എന്നാല്‍, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നത്, പുതിയ പ്രവാസികളില്‍ കേരളത്തിന്റെയും ദക്ഷിണേന്ത്യയുടെയും കുത്തക ഇടിയുന്നു എന്നാണ്.എയര്‍ ഇന്ത്യയില്‍ പുതിയ നിയമനവും പ്രമോഷനും ഇല്ല അടുത്ത നാല് മുതല്‍ അഞ്ചുമാസത്തിനകം എയര്‍ ഇന്ത്യയെ വിറ്റൊഴിയാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2018ല്‍ എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍...മന്ത്രാലയത്തിന്റെ 2018ലെ കണക്കനുസരിച്ച് മിതവൈദഗ്ദ്ധ്യമുള്ള (ലോ സ്‌കില്‍ഡ് വര്‍ക്കേഴ്‌സ്) പുതിയ പ്രവാസികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഉത്തര്‍പ്രദേശും ബിഹാറുമാണ്. അവയാകട്ടെ കേരളം, തമിഴ്‌നാട് എന്നിവയേക്കാള്‍ ഏറെ മുന്നിലുമാണ്. 2018ല്‍ 86,273 ലോ സ്‌കില്‍ഡ് വര്‍ക്കേഴ്‌സാണ് ഉത്തര്‍പ്രദേശില്‍ നിന്ന് വിദേശത്തേക്ക് ചേക്കേറിയത്. 59,181 ബിഹാറികളും പറന്നു. തമിഴ്‌നാട് (31,588), രാജസ്ഥാന്‍ (30,272), പശ്ചിമ ബംഗാള്‍ (28,648) എന്നിവയാണ് യഥാക്രമം മൂന്നു മുതല്‍ അഞ്ചുവരെ സ്ഥാനങ്ങളിലുള്ളത്. കേരളത്തില്‍ നിന്ന് ചേക്കേറിയത് 25,000ത്തോളം പേര്‍ മാത്രം.പക്ഷേ, ഇന്ത്യയിലേക്കുള്ള പ്രവാസിപ്പണത്തിന്റെ മുഖ്യപങ്കും ഒഴുകുന്നത് കേരളത്തിലേക്കാണ്. പ്രവാസിപ്പണത്തില്‍ കുത്തക ദക്ഷിണേന്ത്യ കൈവിട്ടിട്ടുമില്ല. റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 2018ല്‍ ഇന്ത്യയിലെത്തിയ മൊത്തം പ്രവാസിപ്പണത്തില്‍ 19 ശതമാനം കേരളത്തിലേക്ക് ആയിരുന്നു. രണ്ടാമതുള്ള മഹാരാഷ്ട്രയുടെ വിഹിതം 16.7 ശതമാനം. കര്‍ണാടക (15 ശതമാനം), തമിഴ്‌നാട് (എട്ട് ശതമാനം), ഡല്‍ഹി (5.9 ശതമാനം), ആന്ധ്രപ്രദേശ് (നാല് ശതമാനം), ഉത്തര്‍പ്രദേശ് (3.1 ശതമാനം) എന്നിങ്ങനെയും കഴിഞ്ഞവര്‍ഷം പണമൊഴുകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍