സെമിയില്‍ ഇന്ത്യയുടെ എതിരാളി ഇംഗ്ലണ്ടോ?

പ ന്ത്രണ്ടാം ഏകദിന ലോകകപ്പ് ക്രിക്കറ്റ് സെമി ചിത്രം നാളെ വ്യക്തമാകും. നാളെ രണ്ട് മത്സരങ്ങളാണുള്ളത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടുമ്പോള്‍ രണ്ടാം മത്സരം ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ്. നാളത്തെ മത്സരങ്ങളോടെ ലീഗ് റൗണ്ട് പോരാട്ടങ്ങള്‍ അവസാനിക്കും. സെമി ഫൈനല്‍ ചിത്രം വ്യക്തമാകുകയും ചെയ്യും.
ഓസ്‌ട്രേലിയ നാളെ ജയിച്ചാല്‍ സെമിയില്‍ ഇന്ത്യയുടെ എതിരാളി ആതിഥേയരായ ഇംഗ്ലണ്ട് ആയിരിക്കും. കാരണം, ഓസ്‌ട്രേലിയ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് തുടരുമെന്നതുതന്നെ. പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാര്‍ നാലാമനുമായാണ് ഒരു സെമി. മറ്റൊരു സെമി രണ്ടും മൂന്നും സ്ഥാനക്കാര്‍ തമ്മിലും. ഒമ്പത് മത്സരങ്ങളും പൂര്‍ത്തിയാക്കിയ ഇംഗ്ലണ്ട് പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.
നാളെ ഓസ്‌ട്രേലിയ പരാജയപ്പെടുകയും ഇന്ത്യ ജയിക്കുകയും ചെയ്താല്‍ ഇന്ത്യ പോയിന്റ് ടേബിളില്‍ ഒന്നാമതെത്തും. അങ്ങനെയെങ്കില്‍ ന്യൂസിലന്‍ഡ് ആയിരിക്കും ഇന്ത്യയുടെ സെമി എതിരാളി, ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലാകും മറ്റൊരു സെമി. നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ചാല്‍ നാളെ ഓസ്‌ട്രേലിയ ജയിക്കാനാണ് സാധ്യത. അപ്പോള്‍ ഇന്ത്യ - ഇംഗ്ലണ്ട് സെമിക്കാകും ക്രിക്കറ്റ് ലോകം സാക്ഷ്യംവഹിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍