ഗര്‍ഭിണിയെ കുത്തിക്കൊന്നു; സംഭവ സ്ഥലത്ത് പിറന്ന കുഞ്ഞ് ഗുരുതരാവസ്ഥയില്‍

ലണ്ടന്‍: എട്ട് മാസം ഗര്‍ഭിണിയായ സ്ത്രീയെ അക്രമി കുത്തിക്കൊ ന്നു. മരണത്തിന് മുമ്പായി ഇവര്‍ ജന്മം നല്‍കിയ കുഞ്ഞ് ആശുപ ത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. തെക്കന്‍ ലണ്ടനിലെ ക്രോയ്‌ഡോണിലാണ് ലോകത്തെ നടുക്കിയ അക്രമം അരങ്ങേ റിയത്. ശനിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ അക്രമി പിടിലായ തായി പോലീസ് വ്യക്തമാക്കി.ശനിയാഴ്ച രാത്രിയാണ് പ്രദേശവാ സികള്‍ കുത്തേറ്റ് മൃതപ്രായയായ നിലയില്‍ കെല്ലി മേരി ഫേവ്‌റല്ലെ എന്ന 26 കാരിയെ കണ്ടെത്തിയത്. സ്ഥലത്ത് എത്തിയ ലണ്ടന്‍ ആംബുലന്‍സ് സര്‍വീസിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നതിനിടെ ഹൃദയസ്തംഭനം മൂലം ഇവര്‍ മരിച്ചു. തുടര്‍ന്ന് ആരോഗ്യ പവര്‍ത്തകര്‍ കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണ്.അക്രമത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. അക്രമം നടക്കുമ്പോള്‍ മൂന്ന് സ്ത്രീകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിലുണ്ടായിരുന്ന മറ്റ് സ്ത്രീകള്‍ ലണ്ടന്‍ ആംബുലന്‍സ് സര്‍വീസിലും മെട്രോപൊളിറ്റന്‍ പോലീസിലും വിവരമറിയിച്ചപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.29 വയസ്സുകാരനാണ് സംഭവത്തില്‍ പിടിയിലായ അക്രമിയെന്ന് പോലീസ് വ്യക്തമാക്കി. ഏറെ ഭീതിജനകമായ സംഭവമാണ് നടന്നതെന്ന് പ്രദേശത്തെ ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ മിക് നോര്‍മാന്‍ പ്രതികരിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ പോലീസ് പട്രോളിങ് കര്‍ശനമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. കൊലപാതകത്തെ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ അപലപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍