റണ്ണൗട്ടായില്ലായിരുന്നില്ലെങ്കില്‍ ധോണി കളി ജയിപ്പിച്ചേനേ: സ്റ്റീവ് വോ

ന്യൂഡല്‍ഹി: ഏകദിന ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്തായതിന് പിന്നാലെ എം.എസ്.ധോണിയുടെ ഭാവിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ധോണി ബാറ്റിംഗില്‍ മെല്ലപ്പൊക്കാണെന്നും വിക്കറ്റിനിടയിലെ ഓട്ടത്തിന് പഴയ വേഗമില്ലെന്നുമെല്ലാം വിമര്‍ശനങ്ങള്‍ വന്നിരുന്നു. എന്നാല്‍ ധോണിയെ പിന്തുണച്ച് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ രംഗത്തെത്തി. കിവീസി നെതിരെ റണ്ണൗട്ടായില്ലായിരുന്നില്ലെങ്കില്‍ ധോണി ആ മത്സരം ജയിപ്പിച്ചേനേയെന്ന് അദ്ദേഹം പറഞ്ഞു. ഏകദിന ക്രിക്കറ്റിലെ മികച്ച താരമാണ് ധോണി. ധോണിയൊരു മികച്ച കളിക്കാരന്‍ അല്ലായിരുന്നുവെങ്കില്‍ അദ്ദേഹം എന്താണു ചെയ്യുന്നതെന്നു നിങ്ങള്‍ സംശയിക്കില്ലായിരുന്നു. മധ്യനിരയില്‍ ധോണിയു ള്ളപ്പോള്‍ അദ്ദേഹം നിങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കുന്നു. അദ്ദേഹം ചെയ്യുന്ന കാര്യങ്ങളില്‍ എനിക്ക് ഇപ്പോഴും വിശ്വാസമുണ്ടെന്നും സ്റ്റീവ് വോ പറഞ്ഞു.സെമിയില്‍ ധോണിയെ ഏഴാം നമ്പറില്‍ ഇറക്കിയതിനെയും അദ്ദേഹം ന്യായീകരിച്ചു. വിരാട് കോഹ്‌ലിക്ക് പിഴവുകള്‍ ഒന്നും വന്നിട്ടില്ല. അദ്ദേഹത്തിന്റെ നെഗറ്റീവുകളേ ക്കാള്‍ ന്യൂസിലന്‍ഡിന്റെ പോസിറ്റീവ് പ്രകടനമാണു കണ്ടതെന്നും മാധ്യമങ്ങളോട് മുന്‍ ഓസീസ് നായകന്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍