രാജിവച്ചവരെ തിരിച്ചെടുക്കണമെങ്കില്‍ വീണ്ടും അപേക്ഷ നല്‍കണമെന്ന് എക്‌സിക്യൂട്ടീവ്, വേണ്ടെന്ന് മമ്മൂട്ടി

കൊച്ചി: താരസംഘടനയായ അമ്മയുടെ ഇത്തവണത്തെ യോഗം ഏറെ വാര്‍ത്താപ്രാധാന്യമാണ് നേടിയത്. വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി ഉന്നയിച്ച പ്രശ്‌ന ങ്ങളില്‍ അമ്മ ജനറല്‍ ബോഡി എന്തു തീരുമാനമെടുക്കുമെന്ന റിയാന്‍ സിനിമാ പ്രേമികളും ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. എന്നാല്‍ ചര്‍ച്ചകള്‍ക്കായി ഭരണാ ഭേദഗതി മാറ്റിവച്ചുവെന്ന പ്രതികരണമാണ് പ്രസിഡന്റ് മോഹന്‍ലാലില്‍ നിന്നുമുണ്ടായത്. അതിലെല്ലാമപ്പുറം ആരോ ഗ്യകരമായ ചില പ്രതികരണങ്ങള്‍ ഇത്തവണത്തെ വാര്‍ഷിക യോഗത്തില്‍ ഉണ്ടായി എന്നുപറയുകയാണ് നടി ലക്ഷ്മി ഗോപാല സ്വാമി. മമ്മൂട്ടിയാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും ലക്ഷ്മി വ്യക്തമാക്കുന്നു.~ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. അമ്മയില്‍ നിന്ന് രാജിവച്ച നടിമാര്‍ തിരിച്ചുവരണമെങ്കില്‍ ലെറ്റര്‍ നല്‍കണമെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് നിര്‍ദേശമുണ്ടായി. എന്നാല്‍ മമ്മൂട്ടി ഇടപെട്ട് അത് തടയുകയായിരുന്നുവെന്ന് ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.'ലെറ്റര്‍ വേണമെന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ മമ്മൂട്ടി സര്‍ ഇടപെട്ടു. അത് വേണ്ടതില്ലെന്ന് പറഞ്ഞു. അപ്പോള്‍ എല്ലാവരും കൈയടിച്ചു. എല്ലാവര്‍ക്കും അത് സമ്മതമായിരുന്നു. അംഗങ്ങളും എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളും തമ്മില്‍ യാതൊരുവിധ എതിര്‍പ്പുമില്ല. ഭൂരിപക്ഷത്തിന് എതിര്‍പ്പില്ലെന്ന് കരുതി ഈ ഭേദഗതി പാസാക്കാന്‍ പറ്റില്ലെന്ന് രേവതിയും പാര്‍വ്വതിയും പറഞ്ഞു' ലക്ഷ്മി വ്യക്തമാക്കി.ഡബ്ല്യു.സി.സി അംഗങ്ങള്‍ കൂടിയായ രേവതിയോടും പാര്‍വതിയോടും യോഗത്തിനിടയില്‍ മമ്മൂട്ടി നേരിട്ടു ചെന്നാണ് ചര്‍ച്ചകള്‍ നടത്തിയതെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. അമ്മ യോഗം കഴിഞ്ഞുള്ള മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനത്തില്‍, രാജിവച്ച നടിമാരെ തിരിച്ചെടുക്കുമ്പോള്‍ അംഗത്വഫീസ് വാങ്ങരുതെന്ന നിര്‍ദേശം മമ്മൂട്ടി മുന്നോട്ടു വച്ചിരുന്നുവെന്ന് എക്‌സ്‌ക്യൂട്ടീവ് അംഗം കൂടിയായ ജഗദീഷ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ അഭിപ്രായത്തെ വൈസ് പ്രസിഡന്റ് ഗണേഷ്‌കുമാര്‍ എതിര്‍ത്തതോടെ ഇക്കാര്യത്തില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കിടയിലുള്ള ഭിന്നത പുറത്തായി. പ്രസിഡന്റ് കൂടിയായ മോഹന്‍ലാലായിരിക്കുംഅമ്മയുടെ ഔദ്യോഗിക വക്താവെന്ന് ഗണേഷ്‌കുമാര്‍ അറിയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍